Indian Cooperator

കനല്‍ കലാജാഥഏപ്രില്‍ ഒന്നു മുതല്‍ നാലു വരെകോഴിക്കോട് ജില്ലയില്‍പര്യടനം നടത്തും

‘ തുടരണം ഇടത് ഭരണം ‘  എന്ന മുദ്രാവാക്യമുയര്‍ത്തി കേരള കോ-ഓപറേറ്റീവ് കള്‍ച്ചറല്‍ ഫോറം ( സി.സി.എഫ് ) കോഴിക്കോട് ജില്ലയില്‍ ഏപ്രില്‍ ഒന്നു മുതല്‍ നാലു വരെ കനല്‍ കലാജാഥ നടത്തുന്നു.

സമാനതകളില്ലാത്ത വികസനവും ദുരിതബാധിതരെയും ദുര്‍ബലജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന കരുതലും ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലമേഖല തുടങ്ങി സര്‍വവും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയുമാണു പിണറായിസര്‍ക്കാര്‍ പത്തു വര്‍ഷം പിന്നിട്ടത്. കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റ്മാധ്യമങ്ങളും സഹകരണമേഖലയെ ഇല്ലായ്മചെയ്യാന്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഈ മേഖലയെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നതും എല്‍.ഡി.എഫ്. സര്‍ക്കാരാണ്.

പ്രതിപക്ഷവും സംഘപരിവാറും അധികാരക്കൊതി മൂത്ത് നുണപ്രചരണങ്ങളുടെ പെരുമഴ തീര്‍ക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനും സത്യം വിളിച്ചുപറയാനുമുള്ള കടമ സഹകരണജീവനക്കാര്‍ ഏറ്റെടുക്കുകയാണ് കനല്‍ജാഥയിലൂടെ. ഏപ്രില്‍ ഒന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുതലക്കുളത്തുവെച്ച് സിനിമാനടിയും പ്രഭാഷകയുമായ ഗായത്രി വര്‍ഷ കനല്‍ കലാജാഥ ഉദ്ഘാടനം ചെയ്യും. 2,3,4 തീയതികളില്‍ ജില്ലയിലുടനീളം പര്യടനം നടത്തുന്ന കനല്‍ കലാജാഥ വന്‍വിജയമാക്കാന്‍ മുഴുവന്‍ സഹകരണജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും സാന്നിധ്യമുണ്ടാകണമെന്നു കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) കോഴിക്കോട് ജില്ലാപ്രസിഡന്റ് ഇ. സുനില്‍കുമാര്‍, സെക്രട്ടറി എം.കെ. ശശി, സി.സി.എഫ്. കണ്‍വീനര്‍ പ്രമോദ് ദശരഥ്, ചെയര്‍മാന്‍ രാജീവ് വള്ളില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഏപ്രില്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കനല്‍ കലാജാഥ ഫറോക്കില്‍നിന്നാരംഭിക്കും. 11.30 ന് തിരുവമ്പാടി, രണ്ടിന് കുന്ദമംഗലം എന്നിവിടങ്ങളില്‍ പര്യടനം നടത്തി അഞ്ചിന് താമരശ്ശേരിയില്‍ സമാപിക്കും. ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ പത്തിന് കക്കോടിയില്‍നിന്നു തുടങ്ങി 12 ന് ബാലുശ്ശേരി, മൂന്നിന് പേരാമ്പ്ര എന്നിവിടങ്ങളില്‍ പര്യടനം നടത്തി അഞ്ചിന് കൊയിലാണ്ടിയില്‍ സമാപിക്കും. ഏപ്രില്‍ നാല് ശനിയാഴ്ച രാവിലെ പത്തിന് പയ്യോളിയില്‍നിന്നു തുടങ്ങുന്ന കലാജാഥ 12 ന് വടകര, മൂന്നിന് ഒഞ്ചിയം, അഞ്ചിന് നാദാപുരം വഴി ഏഴിന് കുന്നുമ്മലില്‍ സമാപിക്കും. കനല്‍ കലാജാഥയുടെ രചന പ്രമോദ് ദശരഥും സംവിധാനം ഷനിത്ത് മാധവികയുമാണ്. രാജീവ് വള്ളില്‍ കോ-ഓഡിനേറ്ററും പ്രവീണ്‍ പി. വേങ്ങേരി മാനേജരുമാണ്.

Related posts

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സർക്കാർ നയം: മന്ത്രി എം ലിജു

Indian Cooperator

കെ.സി.ഇ.യു. ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും

Indian Cooperator

മാനേജ്‌മെന്റ്  ഡവലപ്‌മെന്റില്‍ ത്രിദിന പരിശീലനം

Indian Cooperator
error: Content is protected !!