Indian Cooperator

കര്‍ഷകരുടെ 70 ലക്ഷം രൂപദുരുപയോഗം ചെയ്ത കേസില്‍സഹകരണബാങ്ക്മുന്‍ എം.ഡി. അറസ്റ്റില്‍

രാജസ്ഥാനിലെ ജയ്സാല്‍മറില്‍ ജയ്സാല്‍മര്‍ കേന്ദ്ര സഹകരണബാങ്കില്‍നിന്നു കര്‍ഷകരുടെ 70 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിനു മുന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജഗദീഷ് സുതറെയും മുന്‍ കാഷ്യര്‍ വിവേക് സെന്നിനെയും പോലീസ് അറസ്റ്റ് ചെയ്തു. 70 കര്‍ഷകര്‍ക്കായി നല്‍കേണ്ട സഹായമാണ് ഇവര്‍ കനൂയി ഗ്രാമസേവാ സഹകാരി സമിതി ചെയര്‍മാന്റെ കള്ളയൊപ്പിട്ട് കൈക്കലാക്കിയത് എന്നാണു കേസ്.

കനൂയി ഗ്രാമസേവാ സഹകാരി സമിതിയില്‍ 2020 ലാണു തട്ടിപ്പ് നടന്നത്. 70 കര്‍ഷകര്‍ക്കു കാര്‍ഷികസഹായമായി നല്‍കേണ്ട തുക ജയ്സാല്‍മര്‍ സഹകരണബാങ്കിന്റെ ചന്ദന്‍ ശാഖ വഴിയാണു പ്രതികള്‍ തട്ടിയെടുത്തത്. തന്റെ കള്ളയൊപ്പിട്ടാണു ഫണ്ട് പിന്‍വലിച്ചതെന്നു സഹകാരിസമിതി ചെയര്‍മാന്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. ബാങ്ക് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ നരേഷ് കുമാര്‍, ചന്ദന്‍ ശാഖാ മാനേജര്‍ അശ്വിനി കെവാലിയ എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണെന്നു പോലീസ് അറിയിച്ചു.

Related posts

സഹകരണസംഘങ്ങളുടെയുംസര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയുംകാലാവധി മൂന്നു മാസം നീട്ടി

Indian Cooperator

സാമ്പത്തിക ക്രമക്കേട് മൂലം സെയില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടുന്നു

Indian Cooperator

ബിഹാറില്‍സഹകരണസംഘങ്ങളെസ്റ്റാര്‍ട്ടപ്പുകളാക്കുന്നു

Indian Cooperator
error: Content is protected !!