Indian Cooperator

മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്നു സഹകരണബാങ്കുകള്‍ക്ക് രണ്ടു ലക്ഷം രൂപവീതം പിഴ

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണവ്യവസ്ഥകള്‍ ലംഘിച്ചതിനു മൂന്ന് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു രണ്ടു ലക്ഷം രൂപവീതം പിഴ ചുമത്തി. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്‌സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്കാണു പിഴശിക്ഷ.

അക്കൗണ്ടുകളില്‍ അപകടസാധ്യതയുള്ള വിഭാഗത്തെ തരംതിരിക്കാത്തതിനും ഉപഭോക്താക്കളുടെ കെ.വൈ.സി. ( നിങ്ങളുടെ ഇടപാടുകാരെ അറിയുക ) രേഖകള്‍ പുതുക്കാത്തതിനുമാണു രാജസ്ഥാനിലെ ജലോര്‍ജില്ലാ കേന്ദ്ര സഹകരണബാങ്കിനു രണ്ടു ലക്ഷം രൂപ പിഴ വിധിച്ചത്. കാര്‍ഷിക, ഗ്രാമവികസനത്തിനായുള്ള ദേശീയബാങ്ക് ( നബാര്‍ഡ് ) നടത്തിയ പരിശോധനയിലാണു വീഴ്ചകള്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ശ്രീലക്ഷ്മി സഹകരണബാങ്കിനും കെ.വൈ.സി. രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. കൂടാതെ, നിര്‍ജീവഅക്കൗണ്ടുകളെക്കുറിച്ച് അവലോകനം നടത്തുന്നതിലും ഉപഭോക്താക്കളെ അറിയിക്കാതെ പിഴ ചുമത്തിയതിലും ശ്രീലക്ഷ്മി ബാങ്കിനു വീഴ്ച പറ്റിയതായി റിസര്‍വ് ബാങ്ക് കണ്ടെത്തി.

റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വായ്പകളനുവദിച്ചതിനാണു ഗുജറാത്തിലെ ലൂനവാഡ പീപ്പിള്‍സ് സഹകരണബാങ്കിനു രണ്ടു ലക്ഷം രൂപ പിഴയിട്ടത്. ഡയറക്ടര്‍മാരുടെ ബന്ധുക്കളുടെ ഗാരണ്ടിയില്‍ ലോണ്‍ അനുവദിച്ചതിലാണു ബാങ്കിനു വീഴ്ച പറ്റിയത്.

Related posts

22 വര്‍ഷങ്ങള്‍ക്കുശേഷം പുതിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക്

Indian Cooperator

ഭവനസംഘത്തിന്റെ പൊതുയോഗംവിളിച്ചില്ല; മൂന്നു ഭാരവാഹികള്‍ പുറത്ത്

Indian Cooperator

പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Indian Cooperator
error: Content is protected !!