Indian Cooperator

സഹകരണ സംഘങ്ങളുടെ ദേശീയതല ദ്രുതസര്‍വേയ്ക്ക്ഡല്‍ഹിയില്‍ തുടക്കം

ഡല്‍ഹിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണസംഘങ്ങളെക്കുറിച്ച് മെയ് എട്ടിനു ദ്രുതസര്‍വേ ആരംഭിച്ചു. കേന്ദ്ര സഹകരണമന്ത്രാലയവും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസും ചേര്‍ന്നു രാജ്യമെങ്ങും നടത്തുന്ന ഈ സര്‍വേ സെപ്റ്റംബര്‍ വരെ തുടരും. സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സഹകരണസംഘങ്ങള്‍ നല്‍കുന്ന സംഭാവന വിലയിരുത്തുകയാണു സര്‍വേ കൊണ്ടുദ്ദേശിക്കുന്നത്.

ഒരു സമ്പദ്‌വ്യവസ്ഥയുടെയോ മേഖലയുടെയോ സാമ്പത്തികസംഭാവന അളക്കാന്‍ സഹായിക്കുന്ന മൊത്ത മൂല്യ വര്‍ധനയും ( ഗ്രോസ് വാല്യൂ ആഡഡ് – GVA ), ഒരു നിശ്ചിത കാലയളവില്‍ ഒരു സമ്പദ്‌വ്യവസ്ഥയിലോ വ്യവസായത്തിലോ ഉത്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ വിപണിമൂല്യമായ ഗ്രോസ് വാല്യൂ ഔട്ട്പുട്ടും (GVA)  സഹകരണസ്ഥാപനങ്ങളിലുണ്ടായ പുതിയ തൊഴിലവസരങ്ങളും സര്‍വേയില്‍ വിലയിരുത്തപ്പെടും. കൃഷി, വായ്പ, തൊഴില്‍, മാര്‍ക്കറ്റിങ്, ട്രാന്‍സ്‌പോര്‍ട്ട്, ഉപഭോക്തൃസേവന മേഖലകളിലായി ഡല്‍ഹിയില്‍ ആറായിരത്തോളം സഹകരണസംഘങ്ങളുണ്ട്.

ദേശീയതലത്തിലുള്ള വിലയിരുത്തലിനായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍നിന്നുള്ള ഫീല്‍ഡ് ഓഫീസര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട സഹകരണസംഘങ്ങളില്‍പോയി പേറോള്‍ രജിസ്റ്റര്‍, മസ്റ്റര്‍ റോള്‍, അക്കൗണ്ട്ബുക്ക്, ലാഭനഷ്ടക്കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തന, സാമ്പത്തിക  രേഖകള്‍ പരിശോധിക്കും.

Related posts

ഒരു ലിറ്റര്‍ പാലിന് ഒരു രൂപഓഫറുമായി ഇ-കൊമേഴ്‌സ് ഭീമന്‍;കര്‍ണാടകയില്‍ വന്‍പ്രതിഷേധം

Indian Cooperator

സാമ്പത്തികരംഗത്തുസഹകരണമേഖലയുടെപങ്ക് കണക്കാക്കാന്‍ദ്രുത സര്‍വേ വരുന്നു

Indian Cooperator

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator
error: Content is protected !!