Indian Cooperator

കേരളത്തിലെ 53 സംഘങ്ങളടക്കം1,059 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് നോട്ടീസ്

രാജ്യത്തെ 1,059 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കെതിരെ സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ നോട്ടീസയച്ചു. 2024-25 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികറിട്ടേണ്‍ ഫയല്‍ ചെയ്യാത്തതാണ് കാരണം. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 120 അനുസരിച്ചു പതിനഞ്ചു ദിവസത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നു മുന്നറിയിപ്പും നല്‍കി.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, ബിഹാര്‍, കേരളം, കര്‍ണാടക, ഛത്തിസ്ഗഢ്, അസം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, ഗോവ, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ 1,059 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാണു റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത്. ഇതില്‍ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. ഡല്‍ഹി, ഗുജറാത്ത്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളാണു റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങളില്‍ മഹാരാഷ്ട്രയ്ക്കു പിന്നാലെയുള്ളത്. കേരളത്തിലെ 53 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കാണു നോട്ടീസയച്ചിരിക്കുന്നത്.

റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങള്‍ക്കു നിയമത്തിലെ 104 ാം സെക്ഷനനുസരിച്ചു ഒരു ലക്ഷം രൂപ വരെ പിഴശിക്ഷ വിധിക്കാമെന്നു രജിസ്ട്രാര്‍ നോട്ടീസില്‍ അറിയിച്ചു. മാത്രവുമല്ല, നിയമലംഘനം തുടര്‍ന്നാല്‍ ഓരോ ദിവസത്തിനും പതിനായിരം രൂപ വീതം അധികംപിഴയും ചുമത്താന്‍ അധികാരമുണ്ടെന്നു രജിസ്ട്രാര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന സംഘങ്ങളിലെ ഡയറക്ടര്‍മാര്‍ സെക്ഷന്‍ 43 (2) (ഇ)അനുസരിച്ചു ഭരണസമിതിയിലേക്കു മത്സരിക്കുന്നതില്‍നിന്നു അഞ്ചു വര്‍ഷത്തേക്ക് അയോഗ്യരാക്കപ്പെടുമെന്നും രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി. നിശ്ചിത പതിനഞ്ചു ദിവസത്തിനകം റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ ആ സഹകരണസംഘം പ്രവര്‍ത്തനരഹിതമാണെന്നു കണക്കാക്കുകയും ചെയ്യും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഭരണനിര്‍വഹണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നത്.

കേരളത്തിലെ 53 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കാണു നോട്ടീസയച്ചിരിക്കുന്നത്.

*തൃശ്ശൂര്‍ പൂങ്കുന്നം ആശ്രയ അഗ്രി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം

  • കൊല്ലം കല്ലുവാതിക്കല്‍ അഷ്ടമുടി അഗ്രിക്കള്‍ച്ചറല്‍ ആന്റ് അലൈഡ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • കോട്ടയം വൈക്കം ബ്ലൂ അഗ്രോ ആന്റ് അലൈഡ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • ചേര്‍ത്തല കുത്തിയതോട് ബ്ലൂ ഓഷ്യന്‍ മള്‍ട്ടി സ്‌റ്റേറ്റ് അഗ്രി സഹകരണസംഘം,
  • പേരാമ്പ്ര ചേനോളി ഗ്രാമീണ്‍ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ സഹകരണസംഘം,
  • ജനമൈത്രി അഗ്രിക്കള്‍ച്ചറല്‍ സഹകരണസംഘം,
  • ജനനി മിത്ര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • കൊല്ലം ആയൂര്‍ കനകധാര മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • തൃശ്ശൂര്‍ കേരള നെസസ്സിറ്റി സഹകരണ പ്രോസസിങ് അഗ്രോ സൊസൈറ്റി,
  • കിസാന്‍മിത്ര മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • കൊടുങ്ങല്ലൂര്‍ ശ്രീകുമാരസമാജം അഗ്രോ മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • എറണാകുളം കോതമംഗലം ലൈഫ് എംപവര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • കോട്ടയം കൊട്ടാരമറ്റം മലനാട് അഗ്രോ ഡവലപ്‌മെന്റ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • കൊച്ചി കടവന്ത്ര മാക്‌സ് സെക്യൂര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാര്‍ക്കറ്റിങ് സംഘം,
  • തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി എം.സി.കെ. മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • കണ്ണൂര്‍ എം.ഡി.എഫ്.ഐ. അഗ്രോ ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • മലപ്പുറം എടപ്പാള്‍ മ്യൂച്വല്‍ അഗ്രി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം,
  • ഇടുക്കി തൊടുപുഴ എം.വി.ആര്‍. മഹിളാ അഗ്രി പ്രൊമോട്ടിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • പാലക്കാട് ആലത്തൂര്‍ നാച്വറല്‍ അഗ്രോ ആന്റ് ടൂറിസം മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • പുഴക്കല്‍ ന്യൂ ഫാര്‍മേഴ്‌സ് അഗ്രി ഡവലപ്‌മെന്റ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • മലപ്പുറം പട്ടര്‍നടക്കാവ് റൈസ് കാപ്പിറ്റല്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • കോഴിക്കോട് കാരപ്പറമ്പ റോയല്‍ മാക്‌സ് മള്‍ട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘം,
  • കോട്ടയം സംസാര്‍ അഗ്രിക്കള്‍ച്ചര്‍ ട്രേഡിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • ഇടുക്കി തൊടുപുഴ സൗത്ത് വെസ്റ്റ് അഗ്രി അലൈഡ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • കോഴിക്കോട് കാരപ്പറമ്പ സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • വെസ്റ്റ് ഫോര്‍ട്ട് ശ്രീധനലക്ഷ്മി മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • എറണാകുളം കത്രിക്കടവ് ദ ഫോര്‍ച്യൂണ്‍ ആഗ്രിക്കള്‍ച്ചര്‍ ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • കണ്ണൂര്‍ താവക്കര ദ മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • ദ അര്‍ബന്‍ കെയര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • തുഷാര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം,
  • തിരുവനന്തപുരം തിരുവത്തുറ ട്രാവന്‍കൂര്‍ അഗ്രി ആന്റ് അലൈഡ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • കോഴിക്കോട് പാളയം അര്‍ബന്‍ കിസാന്‍ അഗ്രി മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • എറണാകുളം ആലുവ അഗ്രോഫെഡ് മള്‍ട്ടി സ്റ്റേറ്റ് അഗ്രി സഹകരണസംഘം,
  • വയനാട് പനമരം കേരള സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ ആന്റ് ആഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം,
  • തൃശ്ശൂര്‍ പൂങ്കുന്നം എം.സി. മെട്രോ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • കോട്ടയം പാലാ മള്‍ട്ടി സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ്,
  • പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം,
  • ആലപ്പുഴ കായംകുളം സമൃദ്ധി മള്‍ട്ടി സ്റ്റേറ്റ് അഗ്രോ സഹകരണസംഘം,
  • തൈക്കൂടം വൈലോപ്പിള്ളി ലൈന്‍ ശ്രീധര്‍മ അഗ്രോ പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം,
  • തിരുവനന്തപുരം തിരുമല അര്‍ബന്‍ അഗ്രോ മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • തൃശ്ശൂര്‍ പറവട്ടാനി കേന്ദ്രീയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘം,
  • തൃശ്ശൂര്‍ ട്രയംഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം,
  • കല്ലുവാതുക്കല്‍ സുരഭി മള്‍ട്ടി സ്റ്റേറ്റ് സഹകരണ ഡെയറി സംഘം,
  • പത്തനംതിട്ട യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ് സഹകരണ എഡ്യുക്കേഷണല്‍ സംഘം,
  • ഭാരതി കേര്‍ക്കര്‍ ഫിഷര്‍മെന്‍ സഹകരണസംഘം,
  • തിരുവനന്തപുരം ഇന്ത്യന്‍ ഫിഷര്‍മെന്‍ ആന്റ് ഫിഷറീസ് വര്‍ക്കേഴ്‌സ് സഹകരണസംഘം,
  • തിരുവനന്തപുരം വഞ്ചിയൂര്‍ ഗാര്‍മെന്റ്‌സ് മാനുഫാക്ച്ചറിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം,
  • കണ്ണൂര്‍ പള്ളിക്കുന്ന് മെഡിസിറ്റി സഹകരണാശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡ്,
  • തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മള്‍ട്ടി സ്റ്റേറ്റ് സഹകരണാശുപത്രി സംഘം,
  • കോഴിക്കോട് പാറന്നൂര്‍ ആക്‌സിസ് ജനറല്‍ മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ സഹകരണസംഘം,
  • കൊച്ചി കാക്കനാട് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് ആന്റ് സ്‌പൈസസ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • ഇടുക്കി തൊടുപുഴ ഫാര്‍മേഴ്‌സ്് അഗ്രോ പ്രോഡക്ട്‌സ് മാര്‍ക്കറ്റിങ് സഹകരണസംഘം,
  • എറണാകുളം വൈറ്റില കാര്‍മല്‍ അലുംമ്‌നി മള്‍ട്ടി സ്റ്റേറ്റ് സംഘം,
  • ദ സ്റ്റേറ്റ് വെല്‍ഫെയര്‍ സഹകരണസംഘം ലിമിറ്റഡ്,
  • ഇടുക്കി ട്രാവന്‍കൂര്‍ കൊച്ചിന്‍ ടൂറിസം സഹകരണസംഘം

Related posts

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator

പി.എം.സി. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുന്നതിന് പകരം ലയനം നടപ്പാക്കിയത് ഗുണം ചെയ്‌തെന്നു കോടതി

Indian Cooperator

വിരമിക്കല്‍ആനുകൂല്യങ്ങള്‍ ജീവനക്കാരന്റെ അവകാശമെന്ന് ആന്ധ്ര ഹൈക്കോടതി

Indian Cooperator