Indian Cooperator

സജിത് ബാബുവിനെ മാറ്റി; എസ്. പ്രേം കൃഷ്ണന്‍ പുതിയ സഹകരണ സംഘം രജിസ്ട്രാര്‍

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് പിന്നാലെ ഐ.എ.എസ്. തലപ്പത്ത് വലിയ അഴിച്ചുപണി. വകുപ്പ് സെക്രട്ടറിമാര്‍ പലരും മാറി. 49 ഉദ്യോഗസ്ഥരെയാണ് മറ്റിയത്. സഹകരണ സംഘം രജിസ്ട്രാറായിരുന്ന ഡി.സജിത് ബാബുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. എസ്. പ്രേം കൃഷ്ണനാണ് പുതിയ രജിസ്ട്രാര്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു പ്രേം കൃഷ്ണന്‍.

മുന്‍ സഹകരണ സംഘം രജിസ്ട്രാറും പി.ആര്‍.ഡി. സ്‌പെഷല്‍ സെക്രട്ടറിയുമായ ടി.വി.സുഭാഷിനെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി. പി.ആര്‍.ഡി. സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. കെ.ഗോപാലകൃഷ്ണനാണ് കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍. വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. എന്‍വിയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയിഞ്ച് മാനേജിങ് ഡയറക്ടറായാണ് ഗോപാലകൃഷ്ണന്റെ നിയമനം. കാര്‍ഷിക വികസന ബാങ്കിന്റെയും അനര്‍ട്ടിന്റെയും മാനേജിങ് ഡയറക്ടര്‍ സ്ഥാനം അധികചുമതലയായാണ് നല്‍കിയിട്ടുള്ളത്.

പ്രേം കൃഷ്ണന്‍ സഹകരണ വകുപ്പിലേക്ക് ആദ്യമായാണ് എത്തുന്നത്. സജിത് ബാബു സഹകരണ സംഘം രജിസ്ട്രാര്‍ ചുമതല രണ്ടുതവണ വഹിച്ചശേഷമാണ് പടിയിറങ്ങുന്നത്. രജിസ്ട്രാര്‍ പദവിയില്‍ കുറച്ചുകാലമായി ഇടയ്ക്കിടെ ഉദ്യോഗസ്ഥരെ മാറ്റി പരീക്ഷിക്കുന്ന രീതി തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ, പലപദ്ധതികളും തുടര്‍ച്ചയില്ലാതെ മുടങ്ങുന്നത് പതിവാണ്.

Related posts

പാതിരാസൂര്യന്റെ നാട്ടിലേക്ക് ഇനി കേരളത്തില്‍നിന്നുള്ള തേങ്ങാപ്പാല്‍

Indian Cooperator

കുടിശ്ശികവായ്പയ്ക്ക് റിസര്‍വ് വെക്കുന്നതിനുള്ള ഇളവ് തുടരാന്‍ തീരുമാനം; സര്‍ക്കുലര്‍ ഇറങ്ങി

Indian Cooperator

സഹകരണ മേഖലയിലെ നിക്ഷേപപിരിവുകാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Indian Cooperator
error: Content is protected !!