Indian Cooperator

നിങ്ങള്‍ക്കും സംരംഭകരാകാം; സംസ്ഥാനമാകെ എന്‍.എം.ഡി.സി. വിതരണക്കാരെ തേടുന്നു

നല്ല ഉല്‍പന്നങ്ങളിലൂടെ ജനപ്രീയമായി മാറിയ, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി(എന്‍.എം.ഡി.സി.) സംസ്ഥാനമാകെ വിതരണക്കാരെ തേടുന്നു. മായമില്ലാത്ത വെളിച്ചെണ്ണ എന്ന വിശ്വാസം ആര്‍ജിച്ച കോപ്പോള്‍ ബ്രാന്‍ഡ് വെളിച്ചെണ്ണമുതല്‍ കാപ്പിപ്പൊടിയും ധാന്യങ്ങളും എല്ലാം അടങ്ങുന്ന നൂറിലേറെ ഉല്‍പന്നങ്ങളാണ് എന്‍.എം.ഡി.സി.ക്കുള്ളത്.

90 വര്‍ഷത്തിലധികമായി സഹകരണ മേഖലയില്‍ വിശ്വാസ്യതയുടെയും ഗുണനിലവാരത്തിന്റെയും പ്രതീകമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. കോഴിക്കോട്, വയനാട്, വടകര എന്നിവിടങ്ങളില്‍ ശാഖകളുള്ള ഈ സ്ഥാപനം ഏഴ് ജില്ലകളിലായി പ്രവര്‍ത്തന വ്യാപ്തിയുള്ള കേരള സര്‍ക്കാര്‍ സഹകരണ സംരംഭമാണ്. 1965 മുതല്‍ വടകര യൂണിറ്റില്‍ നിര്‍മ്മിച്ചു വരുന്ന ‘കോപ്പോള്‍’ ബ്രാന്‍ഡ് വെളിച്ചെണ്ണ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഉല്‍പ്പന്നമാണ്. കൂടാതെ കോപ്പോള്‍ ബ്രാന്‍ഡില്‍ എള്ളെണ്ണ, കോപ്പോള്‍ ബ്രാന്‍ഡില്‍ ഹെയര്‍ ഓയില്‍ വയനാടന്‍ സ്‌പൈസസ് ഉല്‍പ്പന്നങ്ങള്‍, വിവിധ ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും സ്ഥാപനം വിപണിയില്‍ എത്തിച്ചു വരുന്നു.

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളമൊട്ടാകെ ഡിസ്ട്രിബ്യൂട്ടര്‍മാരെയും സൂപ്പര്‍ സ്റ്റോക്കിസ്റ്റുകളെയും സ്ഥാപനത്തിലേക്ക് ക്ഷണിക്കുന്നു. മികച്ച മാര്‍ജിന്‍, വിശ്വാസ്യതയുള്ള ബ്രാന്‍ഡുകള്‍, വിപണന പിന്തുണ എന്നിവ ലഭ്യമാക്കുന്നതാണ്. താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍. 8848298374

Related posts

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator

കെ.സി.ഇ.യു. എറണാകുളം ജില്ലാ സമ്മേളനം; ജയരാജ് പ്രസിഡന്റ് അനീഷ് സെക്രട്ടറി

Indian Cooperator

പാര്‍ല്ലമെന്റിലേക്കുള്ള സമരത്തില്‍ തൊഴിലാളികള്‍ ഒന്നിച്ചിറങ്ങണം – ടി.പി.രാമകൃഷ്ണന്‍

Indian Cooperator
error: Content is protected !!