Indian Cooperator

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സഹകരണ വകുപ്പില്‍ ഉന്നത തസ്തികയിലുള്ളവരുടെ സ്ഥലമാറ്റം നടപടികള്‍ തുടരുന്നു. പത്ത് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍മാരെ മാറ്റി പുതിയ ഉത്തരവിറക്കി. ആലപ്പുഴ, മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരെയും മാറ്റിയിട്ടുണ്ട്. ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ റാങ്കിലുള്ള 19 പേരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. 16 ഡെപ്യൂട്ടി രജിസ്ട്രാര്‍ റാങ്കിലുള്ളവരെയും മാറ്റി. ജൂണ്‍ പന്ത്രണ്ടിനു സ.ഉ. ( സാധാ ) നം.265 / 2026 / Co-op ആയി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് മാറ്റം.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജോയിന്റ് രജിസ്ട്രാര്‍മാരെയാണ് മാറ്റിയത്. കേരളബാങ്കിലെ കണ്‍കറന്റ് ഓഡിറ്റര്‍ സ്ഥാനങ്ങളിലേക്കാണ് മിക്കവരുടെയും മാറ്റം. നേരത്തെ കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികയിലുള്ളവരാണ് ഇപ്പോള്‍ സഹകരണ വകുപ്പിന്റെ ജില്ലാമേധാവികളായി മാറിയിട്ടുള്ളത്. ഭരണപരമായ സൗകര്യാര്‍ഥം എന്നു വിശേഷിപ്പിച്ചാണ് ഈ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം തുടരുന്നത്. മെയ് 29ന് നാലു സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍മാരെയും സഹകരണഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍മാരെയും സ്ഥലംമാറ്റിക്കൊണ്ടാണു വകുപ്പില്‍ ഈ പ്രക്രിയയ്ക്കു തുടക്കമിട്ടത്. ജൂണ്‍ അഞ്ചിനു മൂന്ന് ഉത്തരവുകളിലായി 186 അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും സ്ഥലംമാറ്റിയിരുന്നു.

Related posts

സഹകരണമേഖലയെക്കുറിച്ച് ആഴത്തിലുള്ള വിശകലനവുമായി എന്‍.കെ.രാമചന്ദ്രന്റെ പുസ്തകം; പ്രകാശനം 29ന്

Indian Cooperator

അവശ്യരേഖകളെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാക്കും; 18 വയസ്സുകഴിഞ്ഞവര്‍ക്കെല്ലാം കെ-സ്മാര്‍ട്ട് ഐ.ഡി.

Indian Cooperator

കേന്ദ്ര ഏജന്‍സികള്‍ സഹകരണ മേഖലയിലേക്ക് വരുന്നത് നല്ല ഉദ്ദേശത്തോടെയല്ല- എം.വി.ജയരാജന്‍

Indian Cooperator
error: Content is protected !!