Indian Cooperator

ഫണ്ട് വാങ്ങിയിട്ടുംറോഡുകള്‍ പണിതില്ല; യു.പി.യിലെ മള്‍ട്ടി സ്റ്റേറ്റ്സഹകരണസംഘം അടച്ചുപൂട്ടുന്നു

ത്തര്‍പ്രദേശില്‍ ഘാസിയാബാദിലെ ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടാന്‍ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണീ നടപടി. ഇന്ത്യന്‍ പ്രോജക്ട് ആന്റ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് ( ഐ.പി.സി.എല്‍ ) ലിമിറ്റഡ് എന്ന സംഘത്തിനെതിരെയാണു നടപടി.

2019 ല്‍ ഡെറാഡൂണിലെ എട്ടു റോഡുകള്‍ നിര്‍മിക്കാനായി മുന്‍ എം.പി. രാജ് ബബ്ബാറിന്റെ ഫണ്ടില്‍നിന്നു ഐ.പി.സി.എല്‍. ലിമിറ്റഡ് 37.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍, റോഡുകളൊന്നും പൂര്‍ത്തിയാക്കിയില്ല. കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ ആവര്‍ത്തിച്ചു നോട്ടീസുകളയച്ചിട്ടും അതിനൊന്നും സംഘം മറുപടി നല്‍കുകയുണ്ടായില്ല. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ സംഘം രജിസ്റ്റര്‍ ചെയ്ത വിലാസത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി. അതതു സാമ്പത്തികവര്‍ഷത്തെ റിട്ടേണുകളും സംഘം ഫയല്‍ ചെയ്തിട്ടില്ലെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 86 നല്‍കുന്ന അധികാരമുപയോഗിച്ചാണ് ഐ.പി.സി.എല്‍. ലിമിറ്റഡ് അടച്ചുപൂട്ടാന്‍ കേന്ദ്രരജിസ്ട്രാര്‍ ആനന്ദ് കുമാര്‍ ഝാ ഉത്തരവിട്ടത്. തുടര്‍നടപടികള്‍ സ്വീകരിക്കാനായി സഹകരണവകുപ്പ് മീററ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറെ / ജോയിന്റ് രജിസ്ട്രാറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുണ്ട്.

മഹിളാ സഹകരണബാങ്കിന്
അഞ്ചു ലക്ഷം രൂപ പിഴ

ബാങ്ക്ഡയറക്ടര്‍മാര്‍ക്കും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വഴിവിട്ട് വായ്പകള്‍ അനുവദിച്ചതിനു കര്‍ണാടക ബംഗളൂരുവിലെ മഹിളാ സഹകരണബാങ്കിനു റിസര്‍വ് ബാങ്ക് അഞ്ചു ലക്ഷം രൂപ പിഴയിട്ടു. ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഡയറക്ടര്‍മാര്‍ക്കു താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണവ്യവസ്ഥകള്‍ അനുസരിച്ചില്ല എന്നതിന്റെ പേരിലാണു നടപടി.

ഈ വിഷയത്തില്‍ സഹകരണബാങ്കിനു കാരണംകാണിക്കല്‍ നോട്ടീസയക്കുകയും മറുപടി വാങ്ങുകയും ചെയ്തിരുന്നു. ബാങ്കിനു വീഴ്ചപറ്റി എന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു പിഴശിക്ഷ വിധിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

Related posts

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator

സഹകരണത്തില്‍ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം കേന്ദ്രവും അംഗീകരിക്കുന്നു

Indian Cooperator

300 കോടിരൂപ മൂലധനവും പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാം

Indian Cooperator