Indian Cooperator

സഹകരണസംഘങ്ങളില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന് 90 ശതമാനം സര്‍ക്കാര്‍ സഹായം

സഹകരണ സംഘങ്ങളില്‍ പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ സഹായഘടന തീരുമാനിച്ചു. 90 ശതമാനം വരെ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന വിധത്തിലാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടമുള്ള സംഘങ്ങള്‍ക്കാണ് ധനസഹായം ലഭിക്കും.

ഓഹരി, വായ്പ,, സബ്‌സിഡി എന്നിങ്ങനെ മൂന്നുവിഭാഗമായിട്ടാണ് സര്‍ക്കാര്‍ സഹായം നല്‍കുക. സംഘങ്ങള്‍ കെട്ടിടങ്ങളുടെ റൂഫ് ടോപ്പില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നാണ് പദ്ധതി രേഖയില്‍ പറയുന്നത്. സഹകരണ സംഘങ്ങള്‍ പരമ്പരാഗത ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമായ രീതിയിലേക്ക് മാറുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശമായി പറഞ്ഞിട്ടുള്ളത്. വൈദ്യുതി ആവശ്യത്തിന് കെ.എസ്.ഇ.ബി.യെ ആശ്രയിക്കുന്നത് കുറച്ച് ഊര്‍ജോല്‍പാദനത്തില്‍ സ്വയംപര്യാപതത നേടാനാണ് ‘100 ശതമാനം ഊര്‍ജ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍’ എന്ന പേരില്‍ പദ്ധതി അവതരിപ്പിച്ചത്.

പദ്ധതി ചെലവിന്റെ 50 ശതമാനം വായ്പയായി ലഭിക്കും. സര്‍ക്കാരിന്റെ ഓഹരി മൂലധന വിഹിതമായി 15 ശതമാനവും സബ്‌സിഡിയായി 25 ശതമാനവും സംഘങ്ങള്‍ക്ക് ലഭിക്കും. ഗുണഭോക്തൃവിഹതമായി സഹകരണ സംഘങ്ങള്‍ വഹിക്കേണ്ടത് പത്തുശതമാനമാണ്.

Related posts

ക്ഷീരസംഘം ജീവനക്കാരുടെസേവനവേതന വ്യവസ്ഥകള്‍പുതുക്കി; 2024 ജനുവരി മുതല്‍ പ്രാബല്യം

Indian Cooperator

നെല്ല് സംഭരണത്തിന് സഹകരണ പദ്ധതിയുമായി സര്‍ക്കാര്‍: പിആര്‍എസ് വായ്പരീതി ഒഴിവാക്കുന്നു

Indian Cooperator

സര്‍ക്കാരിന്റെ ഗ്രാന്റ് വിനിയോഗിച്ചില്ല കേരളാബാങ്ക് 18 ശതമാനം പലിശ നല്‍കണം

Indian Cooperator
error: Content is protected !!