Indian Cooperator

മില്‍മ പാലും പാലുത്പന്നങ്ങളുംഇനി കൊച്ചി മെട്രോ സ്റ്റേഷനുകളിലുംകാമ്പസ്സുകളിലും

മില്‍മ പാലും പാലുത്പന്നങ്ങളും ഇനി കൊച്ചി മെട്രോ സ്റ്റേഷനുകളിലും കിട്ടും. എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തിലാണ് പാല്‍വില്‍പ്പന. ഇതിനായി മെട്രോ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷിനുകള്‍ സ്ഥാപിച്ചു. മന്ത്രി ബിന്ദു കൃഷ്ണ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

മില്‍മ പാലും പാലുത്പന്നങ്ങളും യുവതലമുറയിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തിലും കാമ്പസ്സുകളിലും ഇനി ചില്‍ മില്‍ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുണ്ടാവും. ഇതിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു.ഉമാ തോമസ് എം.എല്‍.എ. ലഹരിവിരുദ്ധ സന്ദേശം നല്‍കി. മില്‍മ ഉത്പന്നങ്ങളുടെ വിപണീസാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി അബാദ് ഫുഡ്‌സുമായുണ്ടാക്കിയ ധാരണാപത്രം മില്‍മ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, അബാദ് ഫുഡ്‌സ് സി.ഇ.ഒ. ഫറാസ് ജാവേദ് എന്നിവര്‍ കൈമാറി.

Related posts

നിക്ഷേപസമാഹരണ കാമ്പയിന്‍മാര്‍ച്ച് 31 വരെ തുടരും

Indian Cooperator

ജെ.ഡി.സി. കോഴ്‌സിന്റെ പ്രാഥമിക ലിസ്റ്റായി

Indian Cooperator

മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും നടത്തി കെ.സി.ഇ. യു

Indian Cooperator
error: Content is protected !!