Indian Cooperator

സഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് പരിശീലനം

സഹകരണസംഘങ്ങളിലെ ഇന്റേണല്‍ ഓഡിറ്റര്‍ മുതല്‍ സെക്രട്ടറി വരെയുള്ള സൂപ്പര്‍വൈസറിവിഭാഗം ജീവനക്കാര്‍ക്കായി കിക്മ ( KICMA ) യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹ്രസ്വകാല പരിശീലനപരിപാടി എറണാകുളം ജില്ലയില്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 14 മുതല്‍ 19 വരെയാണു പരിശീലനം. ഒരാള്‍ക്ക് ജി.എസ്.ടി.യടക്കം 7080 രൂപയാണു പരിശീലനഫീസ്.

സൂപ്പര്‍വൈസറിജീവനക്കാരുടെ ഉദ്യോഗക്കയറ്റം, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയ്ക്കുവേണ്ടിയാണു പരിശീലനം. ക്ലാസിനു വരുമ്പോള്‍ അപേക്ഷാഫോറം, കമ്മിറ്റിതീരുമാനം, റിലീവിങ് ഓര്‍ഡര്‍, ഫീസ് എന്നിവ കൊണ്ടു വരണമെന്നു നോര്‍ത്ത് പറവൂര്‍ സഹകരണ പരിശീലനകോളേജ് സഹകരണവിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ശ്രീഷ കെ.എസ്. അറിയിച്ചു. ഇമെയില്‍ :  sreeshaks81@gmail.com പരിശീലനപരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക : ഫോണ്‍: 7736350410.

Related posts

മില്‍മ പാലും പാലുത്പന്നങ്ങളുംഇനി കൊച്ചി മെട്രോ സ്റ്റേഷനുകളിലുംകാമ്പസ്സുകളിലും

Indian Cooperator

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസ് 2026′: ഇതേവരെ തീർപ്പായത് 70,069 അപേക്ഷകൾ

Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം:കോഴിക്കോട്ട് സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനം ചെയ്തു

Indian Cooperator
error: Content is protected !!