Indian Cooperator

സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലെ ബോണസിന് അർഹതയില്ലാത്ത താത്കാലിക ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവിറങ്ങി. വിവിധ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിലും കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഓണത്തോടനുബന്ധിച്ച് 5,500 രൂപ പ്രത്യേക ഉത്സവബത്തയായി അനുവദിച്ചത്.

വിവിധ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നിക്ഷേപ/ വായ്പ കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള, ബോണസിന് അർഹതയില്ലാത്ത, എല്ലാ തത്കാലിക ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.

Related posts

കെ.സി.ഇ.യു. ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും

Indian Cooperator

കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍

Indian Cooperator

മഴയും കെടുതിയും; എച്ച്.ഡി.സി. പരീക്ഷ മാറ്റി

Indian Cooperator
error: Content is protected !!