Indian Cooperator

അഖിലേന്ത്യാ സഹകരണ വാരാഘോഷം എറണാകുളത്ത്; സമാപനം കാസര്‍ക്കോട്

  • മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബര്‍ 14 ന് എറണാകുളത്ത് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കും. നവംബര്‍ 20 ന് കാസര്‍ഗോഡ് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി എം ലിജു നിര്‍വ്വഹിക്കും. വാരാഘോഷം വിജയിപ്പിക്കാന്‍ ഈമാസം 14 ന് എറണാകുളത്തും 26ന് കാസര്‍ഗോഡും ആലോചന യോഗം വിളിച്ചു ചേര്‍ക്കാനും സഹകരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴസ്ണ്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, സഹകരണ വകുപ്പ് സെക്രട്ടറി വീണ എന്‍ മാധവന്‍ ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാര്‍ കെ ഇമ്പാശേഖര്‍ ഐ എ എസ്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി കെ ഷാജിമോഹന്‍, മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ സോണിസെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടു ജില്ലകളിലും നടക്കുന്ന ആലോചന യോഗങ്ങളില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം, ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍) ജില്ലയിലെ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ഭരണ സമിതി അംഗങ്ങള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളിലും വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ 19 വരെ സെമിനാറുകളും പ്രചരണ പരിപാടികളും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന നവംബര്‍ 14 ന് കേരളത്തിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും സഹകരണ പതാക ഉയര്‍ത്തുന്നതിനൊപ്പം വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സഹകാരികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ അറിയിച്ചു.

Related posts

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി; ഇനി പെന്‍ഷന്‍ അക്കൗണ്ടുവഴി

Indian Cooperator

സഹകരണം സി.എം.പി.ക്ക് ഇല്ല; കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

Indian Cooperator
error: Content is protected !!