Indian Cooperator

സഹകരണ ക്ഷേമബോര്‍ഡില്‍നിന്ന്ഓണം സമാശ്വാസ സഹായത്തിന്അപേക്ഷിക്കാം

സഹകരണജീവനക്കാരുടെ ക്ഷേമബോര്‍ഡില്‍ അംഗമായിട്ടുള്ളവരും ഈ ഓണക്കാലത്തു ബോണസ്സോ ഉത്സവബത്തയോ കിട്ടാത്തവരുമായ സഹകരണസംഘംജീവനക്കാര്‍ക്ക് ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതും സഹകരണസംഘം രജിസ്ട്രാറുടെയും ഇതര ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെയും ഭരണനിയന്ത്രണത്തിലുള്ളതുമായ സഹകരണസംഘങ്ങളിലെ ക്ഷേമബോര്‍ഡംഗങ്ങളായ ജീവനക്കാര്‍ക്കും കമ്മീഷന്‍ ഏജന്റുമാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ കിട്ടേണ്ട അവസാനതീയതി സെപ്റ്റംബര്‍ പത്താണ്.

സാമ്പത്തികപ്രതിസന്ധി കാരണം 2026 ലെ ഓണത്തിനു സംഘംജീവനക്കാര്‍ക്കു ബോണസ് /  ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കാന്‍ കഴിയില്ലെന്നുള്ള സംഘംപ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഭരണനിയന്ത്രണച്ചുമതലയുള്ള താലൂക്ക് / ജില്ല / സംസ്ഥാനതലത്തിലുള്ള മേലുദ്യോഗസ്ഥന്റെ ശുപാര്‍ശസഹിതം ക്ഷേമബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള ഹെഡ്ഡാപ്പീസിലാണ് സമര്‍പ്പിക്കേണ്ടത്. തപാലിലോ ഇമെയിലിലോ അപേക്ഷ അയയ്ക്കാം. അപേക്ഷ യഥാസമയം ഓഫീസില്‍ കിട്ടിയെന്ന് ഉറപ്പു വരുത്തണം.

അപേക്ഷാഫോറവും വിശദവിവരവും ക്ഷേമബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം:  അഡീഷണല്‍ രജിസ്ട്രാര്‍ /  സെക്രട്ടറി – ട്രഷറര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, പി.ബി. നമ്പര്‍ – 427, ഏഴാം നില, ജവഹര്‍ സഹകരണഭവന്‍, ഡി.പി.ഐ. ജങ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014. ഫോണ്‍:  0471- 2333300.

Related posts

കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ധാരണയായി

Indian Cooperator

സഹകരണസ്ഥാപനങ്ങള്‍ക്ക്മെയ് 27നും 28നുംബക്രീദ് അവധി

Indian Cooperator

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator
error: Content is protected !!