Indian Cooperator

വാമ്‌നികോമിലെ നാലുവര്‍ഷ സഹകരണ ബി.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം

സഹകരണമേഖലയില്‍ പ്രൊഫഷണല്‍വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന കാല്‍വെപ്പ് എന്ന നിലയില്‍ പുണെയിലെ വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്‌മെന്റില്‍ ( വാംനികോം ) 2026-2029 അക്കാദമിക് വര്‍ഷത്തില്‍ കോ-ഓപറേറ്റീവ് ബാങ്കിങ്, ഫിനാന്‍സ്, അഗ്രിബിസിനസ് എന്നിവ പ്രധാന വിഷയങ്ങളാക്കി ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ( ബി.ബി.എ ) പ്രോഗ്രാം തുടങ്ങുന്നു. 2026 ജൂണ്‍ 30 വരെ കോഴ്‌സിന് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവരായിരിക്കണം.

ത്രിഭുവന്‍ സഹകരണസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്്തിട്ടുള്ള വാമ്‌നികോമില്‍ ബി.ബി.എ. പ്രോഗ്രാമിന് AICTE അംഗീകാരമുണ്ട്. ഇന്റേണ്‍ഷിപ്, ലൈവ് പ്രോജക്ട്, പ്രായോഗികപരിശീലനം, നൈപുണ്യവികസനം എന്നിവയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രോഗ്രാമില്‍ വ്യവസായാധിഷ്ഠിത /  തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയാണു വിഭാവനം ചെയ്തിരിക്കുന്നത്. എട്ടു സെമസ്റ്റുള്ള ഈ നാലുവര്‍ഷ കോഴ്‌സ് സഹകരണബാങ്കിങ്, അഗ്രി ബിസിനസ്, റൂറല്‍ ഫിനാന്‍സ് മേഖലകളിലും അനുബന്ധമേഖലകളിലും തൊഴില്‍ ലഭിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കും. ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും സഹകരണമാനേജ്‌മെന്റിലും ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ഈ കോഴ്‌സ് വിദ്യാര്‍ഥികളെ സഹായിക്കുമെന്നു വാമ്‌നികോം പ്രതീക്ഷിക്കുന്നു. 2026 ലെ UG – CUET, IPMAT, /  JPMAT സ്‌കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് :  www.vamnicom.gov.in. ഫോണ്‍ :  020- 25528974, 25701000.

പുണെയിലെ വാമ്‌നികോം കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര സഹകരണസഖ്യം (ഐ.സി.എ), അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ), ഭക്ഷ്യ കാര്‍ഷിക സംഘടന ( എഫ്.എ.ഒ ) തുടങ്ങിയ വിവിധ സംഘടനകളുമായി വാമ്‌നികോമിനു ബന്ധമുണ്ട്.

Related posts

സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എംപ്ലോയീസ് യൂണിയന്റെ ഇടപെടല്‍

Indian Cooperator

സഹകരണ സംഘങ്ങള്‍ക്ക് പാഴ്‌സലുകള്‍ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം; താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ 22വരെ അവസരം

Indian Cooperator

സഹകരണ പദ്ധതികള്‍ക്ക് ദിശാബോധം നല്‍കി ‘റൗണ്ട് ടേബിള്‍’ ചര്‍ച്ച

Indian Cooperator
error: Content is protected !!