Indian Cooperator

വായ്പ വീട്ടുപടിക്കല്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിയുമായി കേരള ബാങ്ക്

അര്‍ഹരായ വായ്പക്കാര്‍ക്കു 48 മണിക്കൂറിനകം വായ്പ വീട്ടിലെത്തിച്ചുനല്‍കുന്ന പദ്ധതിക്കു കേരള ബാങ്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. ഈ ഉപഭോക്തൃസൗഹൃദ പദ്ധതിക്കു ‘ കെ.ബി. പ്രീമിയം ലോണ്‍ സ്‌കീം ‘  എന്നാണു പേര്.

എറണാകുളത്തു കോര്‍പറേറ്റ് ബിസിനസ് ഓഫീസില്‍ ചേര്‍ന്ന, 2026-27 സാമ്പത്തികവര്‍ഷത്തെ ബാങ്കിന്റെ ആദ്യത്തെ ബിസിനസ് അവലോകനയോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്ററാണു വീട്ടുപടിക്കല്‍ വായ്പയെത്തിക്കുന്ന പദ്ധതി ആദ്യത്തെ അനുമതിപത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്. കേരള ബാങ്കിന്റെ ചില പ്രത്യേകവായ്പകള്‍ വീഴ്ചവരുത്താതെ മൂന്നു വര്‍ഷമെങ്കിലും കൃത്യമായി തിരിച്ചടച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്കു പുതിയ പദ്ധതിപ്രകാരം വായ്പയില്‍ 0.25 ശതമാനം പലിശയിളവും പ്രോസസിങ് ചാര്‍ജില്‍ 50 ശതമാനം ഇളവും കിട്ടും. കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1.28 ലക്ഷം കോടി രൂപ കവിഞ്ഞു. ബാങ്കിന്റെ വായ്പ 53,240 കോടി രൂപയും ഗോള്‍ഡ് ലോണ്‍ 11,600 കോടി രൂപയുമാണ്.

പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഡയറക്ടര്‍മാരായ അഡ്വ. ശ്രീജ ഷൈജുദേവ്, പി. ഗാനകുമാര്‍, പി. ഹരികുമാര്‍, ചീഫ് എക്്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം എന്നിവരും സീനിയര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related posts

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator

നിക്ഷേപ സമാഹരണം ജനുവരി 15 മുതല്‍ ഫെബ്രുവരി 25വരെ; ലക്ഷ്യം 9000 കോടി

Indian Cooperator

സഹകരണ റിസക്ഫണ്ടില്‍നിന്ന് ധനസഹായം ലഭിച്ചത് 134096 പേര്‍ക്ക്; നല്‍കിയത് 1087 കോടി രൂപ

Indian Cooperator
error: Content is protected !!