Indian Cooperator

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

പ്രാഥമിക സഹകരണ സംഘങ്ങളെ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് സഹകരണ സംഘങ്ങളുമായാണ് സഹകരണമുണ്ടാക്കുന്നതെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍, ഇത് സാധ്യമാകാത്ത സ്ഥലങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സഹകരണ സംഘങ്ങളുമായി ബന്ധിപ്പിക്കും. വിവിധ പദ്ധതികളില്‍ കേന്ദ്രത്തിന്റെ സബ്‌സിഡി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്.

ഗ്രാമീണ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാണ് ഇത്തരമാരു രീതി കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസഹകരണ മന്ത്രി അമിത്ഷാ പറഞ്ഞത്. ക്ഷീര സഹകരണ സംഘങ്ങളെ ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ മന്ത്രാലയത്തിന്റെ പാര്‍ല്ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അമിത്ഷാ ഇക്കാര്യം വിശദീകരിച്ചത്. ഗ്രാമീണര്‍ക്ക് സഹകരണ സംഘങ്ങളിലൂടെ ഇരുചക്ര, നാലുചക്ര വാഹന ഇന്‍ഷുറന്‍സ് ഈ പദ്ധതിലൂടെ ലഭിക്കുമെന്നും സഹകരണ മന്ത്രാലയം വ്യക്തമാക്കുന്നു.

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ ഈ രീതിയില്‍ സ്ഥാപനങ്ങള്‍തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലേക്ക് മാറ്റാണ് കേന്ദ്രം ആലോചിക്കുന്നത്. സഹകരണ സംഘങ്ങളെ ജം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അതേരീതിയില്‍ ഉല്‍പാദകരില്‍നിന്ന് നേരിട്ട് സഹകരണ സംഘങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. കേന്ദ്രത്തിന്റെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ അടക്കം സഹകരണ സംഘങ്ങളുടെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമാക്കും.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ സേവനം പ്രാഥമിക സംഘങ്ങള്‍ക്ക് നേരിട്ട് സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലാകും കേന്ദ്രപദ്ധതികള്‍. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കായി കേന്ദ്രത്തില്‍ നേരത്തെ മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളോട് ഇതില്‍ അംഗത്വമെടുക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാര്‍ഷികാവശ്യത്തിനുള്ള ജൈവവിത്തുകള്‍ നല്‍കുന്നതിനും ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതനുമുള്ള ഏജന്‍സി എന്ന നിലയിലാണ് ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Related posts

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം

Indian Cooperator

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്കും ഒരു ജില്ലാബാങ്കിനും പിഴ

Indian Cooperator

ഡേറ്റ ഫയല്‍ ചെയ്യുന്നതിലെപിഴവു കാരണം കര്‍ഷകരുടെവിള ഇന്‍ഷുറന്‍സ്തുകപിടിച്ചുവെക്കാനാവില്ല-രാജസ്ഥാന്‍ ഹൈക്കോടതി

Indian Cooperator