Indian Cooperator

എന്‍.സി.ഡി.സി. സഹായം ഇനി സഹകരണ സംഘങ്ങള്‍ക്ക് മാത്രമല്ല; നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍.സി.ഡി.സി.) ധനസഹായ രീതി സമഗ്രമായി പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. സഹകരണ സംഘങ്ങള്‍ക്ക് മാത്രമല്ല, സഹകരണ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന ഏജന്‍സികള്‍ക്കും ഇനി എന്‍.സി.ഡി.സി.യില്‍ നിന്ന് സഹായം ലഭിക്കും. സഹകരണാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഇതിനായുള്ള ബില്‍ ലോക്‌സഭയില് സഹകരണകാര്യ സഹമന്ത്രി മുരളീധര്‍ മോഹോല്‍ അവതരിപ്പിച്ചു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് എന്‍.സി.ഡി.സി. സഹായം ലഭ്യമാക്കാനുള്ള വ്യവസ്ഥ നിയമത്തില്‍ കൊണ്ടുവന്നു. കൂടുതല്‍ എളുപ്പത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് ഇനി സാമ്പത്തിക സഹായം ലഭ്യമാകും. മാത്രവുമല്ല, സഹകരണ സംഘങ്ങള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കാനും എന്‍.സി.ഡി.സി. നിയമത്തില്‍ വ്യവസ്ഥ ചെയ്തു. ഇത് മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളെ കൂടുതല്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്.

‘സഹകരണ വികസന പദ്ധതി’ എന്നതിന് വിശാല നിര്‍വചനമാണ് നിയമത്തില്‍ വരുത്തിയ മറ്റൊരു മാറ്റം. നേരത്തെ സംഘങ്ങളുടെ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസന പൊജക്ടുകള്‍ക്കുമാണ് എന്‍.സി.ഡി.സി. സഹായം നല്‍കിയിരുന്നത്. എന്നാല്‍, ആസൂത്രണം മുതല്‍ നിര്‍വഹണം വരെയുള്ള ഏത് കാര്യങ്ങളിലും ഫണ്ട് അനുവദിക്കാമെന്നും അത്തരം പദ്ധതികളില്‍ പങ്കാളിയാകാമെന്നും നിയമത്തില്‍ മാറ്റം വരുത്തി. ഇതൊന്നും സഹകരണ സംഘങ്ങളാകണമെന്ന് നിര്‍ബന്ധമില്ല. സഹകരണ പദ്ധതികള്‍ക്ക് ഇടനില നില്‍ക്കുന്ന ഏജന്‍സികള്‍ക്കും എന്‍.ഡി.ഡി.സി.ക്ക് സഹായം നല്‍കാം. 1962-ലെ നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.

Related posts

യു.എല്‍.സി.സി.യുടെക്വാറി-ക്രഷര്‍ യൂണിറ്റിന്എന്‍.സി.ഡി.സി.യുടെസാമ്പത്തികസഹായം

Indian Cooperator

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുങ്ങുന്നു; എല്ലാം ഇനി വിരല്‍ത്തുമ്പിലറിയാം

Indian Cooperator

അവശ്യരേഖകളെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാക്കും; 18 വയസ്സുകഴിഞ്ഞവര്‍ക്കെല്ലാം കെ-സ്മാര്‍ട്ട് ഐ.ഡി.

Indian Cooperator
error: Content is protected !!