Indian Cooperator

യു.എല്‍.സി.സി.യുടെക്വാറി-ക്രഷര്‍ യൂണിറ്റിന്എന്‍.സി.ഡി.സി.യുടെസാമ്പത്തികസഹായം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന് ( യു.എല്‍.സി.സി.എസ് ) ആധുനികരീതിയിലുള്ള ക്വാറി-ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിലേക്കായി ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ ( എന്‍.സി.ഡി.സി ) നിന്നുള്ള സാമ്പത്തികസഹായമായി 50.095 കോടി രൂപ റിലീസ് ചെയ്യാന്‍ കേരളസര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഈയാവശ്യത്തിലേക്ക് എന്‍.സി.ഡി.സി. അനുവദിക്കുന്ന സാമ്പത്തികസഹായത്തിന്റെ രണ്ടാം ഗഡുവാണിത്. ആദ്യഗഡുവായി 66.46 കോടി രൂപ അനുവദിച്ചിരുന്നു.

73.85 കോടി രൂപ ചെലവിലാണു വന്‍കിട പ്രൊജക്ടായ ക്വാറി-ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നത്. നേരത്തേ 66.46 കോടി രൂപയുടെ പ്രൊജക്ടിന് എന്‍.സി.ഡി.സി. അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ അഞ്ചു കോടി രൂപ ഓഹരിമൂലധനവും 61.46 കോടി രൂപ തുല്യ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കുന്ന വായ്പാരീതിയായ ടേം ലോണുമായാണു നല്‍കുന്നത്. നേരത്തേ പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് ആദ്യഗഡുവായി 16.365 കോടി രൂപ എന്‍.സി.ഡി.സി. റിലീസ് ചെയ്തിരുന്നു. രണ്ടാം ഗഡുവില്‍ നാലു കോടി രൂപ ഓഹരിമൂലധനവും 46.095 കോടി രൂപ ടേം വായ്പയുമായിരിക്കും.

യു.എല്‍.സി.സി.യുടെ ക്വാറി-ക്രഷര്‍ പ്രൊജക്ടിന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതായും പദ്ധതി മുന്നോട്ടുപോകുന്നതായും സര്‍ക്കാര്‍ വിലയിരുത്തി. 2025-26 സാമ്പത്തികവര്‍ഷത്തെ പദ്ധതിഫണ്ടില്‍നിന്നാണ് ഇപ്പോഴത്തെ തുക അനുവദിക്കുന്നത്. എന്‍.സി.ഡി.സി. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ ഫണ്ടിന്റെ വിനിയോഗത്തിനു കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാരും ചില വ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. ഫണ്ട്‌റിലീസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രചാരണമോ ഉദ്ഘാടനച്ചടങ്ങുകളോ രാഷ്ട്രീയനേതാക്കളുടെ പങ്കാളിത്തമോ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

Related posts

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Indian Cooperator

കേരളത്തിൻറെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റ്: മന്ത്രി വി എൻ വാസവൻ

Indian Cooperator