മതനിരപേക്ഷമായ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ വര്‍ഗീയപ്രസ്ഥാനങ്ങളുടെ ശ്രമങ്ങളെ ശക്തമായി തുറന്നുകാണിക്കുകയും ചെറുക്കുകയും ചെയ്യുമെന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രിക ഉറപ്പു നല്‍കുന്നു.
സഹകരണപ്രസ്ഥാനത്തിന്റെ അടിസ്ഥാനതത്വം ജാതിമതഭേദങ്ങള്‍ക്കതീതമായ സഹകരണമാണ്. സ്വാഭാവികമായി ഹിന്ദുത്വ വര്‍ഗീയപ്രസ്ഥാനങ്ങള്‍ മതനിരപേക്ഷമായ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ബോധപൂര്‍വം കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്- ഇടതുമുന്നണി ആരോപിച്ചു. സഹകരണമേഖലയില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഭരണപരവും നിയമപരവുമായ സാധ്യതകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ, സംഘപരിവാര്‍ ഒരു പാക്കേജ് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സഹകരണസംഘങ്ങള്‍, കുടുംബശ്രീക്കു സമാന്തരമായുള്ള അക്ഷയശ്രീ, കേന്ദ്രസഹായത്തോടെയുള്ള കര്‍ഷക ഉത്പാദക സംഘടനകള്‍ ( എഫ്.പി.ഒ ), ബ്രാന്‍ഡഡ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഈ നീക്കങ്ങളെ ശക്തമായി തുറന്നുകാണിക്കുകയും ചെറുക്കുകയും ചെയ്യും – പ്രകടനപത്രികയില്‍ പറയുന്നു.
സഹകരണബാങ്കുകളിലെ
അഴിമതി തടയും
സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റിട്ടുള്ള കളങ്കം മാറ്റാന്‍ കര്‍ശനനടപടികള്‍ കൈക്കൊള്ളുമെന്നു ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. സഹകരണബാങ്കുകളില്‍ പലതിലും ഗൗരവമായ ക്രമക്കേടുകള്‍ കണ്ടെത്തി. ചില ബാങ്കുകള്‍ നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതു നമ്മുടെ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്കു കളങ്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു സഹകരണനിയമത്തിലും മാന്വലിലും ഗൗരവമായ ഭേദഗതികള്‍ സര്‍ക്കാര്‍ വരുത്തിയത്- പ്രകടനപത്രികയില്‍ പറയുന്നു.
രണ്ടു ശതമാനത്തില്‍ത്താഴെ സഹകരണസംഘങ്ങളില്‍മാത്രമേ ഗൗരവമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളു. എന്നാല്‍, വലിയ ദുഷ്പ്രചരണംമൂലം മറ്റുള്ളവയിലും നിക്ഷേപശോഷണം ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, ക്രമക്കേടുകളില്ലാത്ത സംഘങ്ങള്‍ക്കു കേരള ബാങ്ക് വഴി അടിയന്തരസഹായം ലഭ്യമാക്കും. നിക്ഷേപം തിരികെ ആവശ്യപ്പെടുന്ന ആര്‍ക്കും അതു നല്‍കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കും. ഇതുണ്ടായാല്‍ നിക്ഷേപശോഷണം അവസാനിക്കും. ഇതോടൊപ്പം, കേരള സഹകരണ നിക്ഷേപഗ്യാരണ്ടി പദ്ധതിയും പുനരുദ്ധാരണഫണ്ടും ഫലപ്രദമായി ഉപയോഗപ്പെടുത്തും. ക്രമക്കേടുകള്‍ നടന്നുവെന്നു വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ള സംഘങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. അവിടത്തെ നിക്ഷേപകര്‍ക്കുനിക്ഷേപഗ്യാരണ്ടി സ്‌കീമിന്റെ അടിസ്ഥാനത്തില്‍ ഗഡുക്കളായി പണം തിരിച്ചുനല്‍കാനുള്ള നടപടി ശക്തമാക്കും- ഇടതുമുന്നണി വ്യക്തമാക്കുന്നു.
കേരള ബാങ്കിന്റെ
കാര്യക്ഷമത കൂട്ടും
എന്‍.ആര്‍.ഐ. നിക്ഷേപം സ്വീകരിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ കേരള ബാങ്കിന്റെ കാര്യക്ഷമത ഉയര്‍ത്തുമെന്നു ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിനു പകരം
കേരള ബാങ്കിന്റെ വിഭവശേഷി പരമാവധി നാട്ടിലെ വിഭവസംരംഭങ്ങള്‍ക്കു വായ്പ നല്‍കാന്‍ വിനിയോഗിക്കും. ഇതിനു പൊഫഷണലായിട്ടുള്ള ഒരു സംവിധാനം ബാങ്കില്‍ സൃഷ്ടിക്കും. സംരംഭകര്‍ സമര്‍പ്പിക്കുന്ന പ്രൊജക്ടുകള്‍ പരിശോധിക്കുക മാതമല്ല, പ്രൊജക്ടുകളുണ്ടാക്കുന്നതിന് അവരെ സഹായിക്കുന്ന സജീവമായ അനുകൂലനിലപാട് സ്വീകരിക്കുകയും ചെയ്യും. വായ്പയെടുക്കുന്നവര്‍ക്കുള്ള പരിശീലനവും സംരംഭം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പാള്‍ തുടര്‍മേല്‍നാട്ടത്തിനും പ്രത്യേക സംവിധാനങ്ങളുണ്ടാക്കും. അങ്ങനെ സംസ്ഥാനസര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും രൂപംനല്‍കുന്ന സ്വകാര്യ സംരംഭക സഹായപ്രൊജക്ടുകളുടെ ഒരു പങ്കാളിയായി കേരള ബാങ്ക് മാറും. ഈ സമീപനം കീഴ്ത്തട്ടിലുള്ള പാഥമിക സഹകരണസംഘങ്ങള്‍ക്കും പ്രസക്തമാണ്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസംഘങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഏകോപിതവും പ്രവര്‍ത്തനക്ഷമവുമാക്കും. പഞ്ചായത്തുതലത്തില്‍ത്തന്നെ സംയുക്ത വികസനപദ്ധതികള്‍ രൂപപ്പെടുത്തുകയും സഹകരണസംഘങ്ങളുെട മിച്ചധനം പ്രാദേശിക വികസനപദ്ധതികളുമായി ബന്ധിപ്പിക്കുകയും ചെയ്യും. കൃഷി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികക്ഷേമം തുടങ്ങിയ എല്ലാ മേഖലകളിലും പഞ്ചായത്ത്-സഹകരണ പങ്കാളിത്തമാതൃക വ്യാപിപ്പിക്കും.
യുവജന പങ്കാളിത്തം
വര്‍ധിപ്പിക്കും
സഹകരണമേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. സ്‌കൂള്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ചെറുപ്പത്തില്‍ത്തന്നെ സഹകരണമൂല്യങ്ങളുമായി യുവതയെ ബന്ധിപ്പിക്കും. പഞ്ചായത്തുതലത്തില്‍ യുവജനങ്ങള്‍ക്കായി കായിക-ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കുകയും സംരംഭകത്വവും സൃഷ്ടിപരമായ തൊഴിലും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഡിജിറ്റല്‍ സേവനങ്ങള്‍, ഓണ്‍ലൈന്‍ നിക്ഷേപ-വായ്പാ സംവിധാനങ്ങള്‍, സുതാര്യ ധനകാര്യ മാനേജ്െമന്റ് എന്നിവയിലൂടെ സഹകരണമേഖലയെ യുവജനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കും.
പൊതുജനാരോഗ്യ മേഖലയിലും സഹകരണസംഘങ്ങള്‍ കൂടുതല്‍ സജീവമായി ഇടപെടും. ജില്ലാതലത്തില്‍ സഹകരണാശുപത്രികള്‍ സ്ഥാപിക്കുകയും മുതിര്‍ന്നവര്‍ക്കും ദീര്‍ഘകാലരോഗികള്‍ക്കും വേണ്ട പ്രത്യേക പരിചരണ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. മിതമായ നിരക്കില്‍ ലാബ്, സ്‌കാനിങ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുകയും നീതി മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖല വികസിപ്പിക്കുകയും ചെയ്യും.
CAPEനു കീഴിലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും. നൈപുണ്യ വിജ്ഞാന വികസന കേന്ദ്രവും സാഗര ആശുപത്രിയും നവീകരിക്കും. ഇന്‍കുബേഷന്‍ സെന്ററിന്റെ പവര്‍ത്തനങ്ങളും വിപുലപ്പെടുത്തും.
ടൂറിസം മേഖലയില്‍ സഹകരണസംഘങ്ങള്‍ സജീവപങ്കാളികളാകും. ഹോട്ടല്‍ സമുച്ചയങ്ങള്‍, ഹോംസ്റ്റേ പദ്ധതികള്‍, പ്രാദേശിക ടൂറിസം സര്‍ക്യൂട്ടുകള്‍ എന്നിവ സഹകരണസംഘങ്ങള്‍ മുഖേന നടപ്പാക്കും. പ്രാദേശികസംസ്‌കാരവും ജനങ്ങളുടെ പങ്കാളിത്തവും മുന്‍നിര്‍ത്തി അനുഭവാടിസ്ഥാന ടൂറിസം വികസിപ്പിക്കും.
കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതോടൊപ്പം സംഭരണസൗകര്യങ്ങള്‍, ശീതീകരണ ശൃംഖലകള്‍, വിപണന പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ശക്തിപ്പെടുത്തും. കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കുന്ന സ്ഥിരസംവിധാനം വികസിപ്പിക്കുകയും ഉത്പന്നവൈവിധ്യം വര്‍ധിപ്പിക്കുകയും ചെയ്യും. സഹകരണമേഖലയുടെ നൂതന കാര്‍ഷികപദ്ധതിയായ സാങ്കേതികവിദ്യാധിഷ്ഠിതമായ കൃഷിയ്ക്കായുള്ള സഹകരണ സംരംഭം (CITA) നടപ്പാക്കും. ഇതിന്റെ ഭാഗമായി നാളികേര വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി ”പ്ലസ് വണ്‍” പദ്ധതി ആരംഭിക്കും.
കേരള നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിനു (കാപ്‌കോസ്) കീഴില്‍ കോട്ടയം ഏറ്റുമാനൂരില്‍ റൈസ് മില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
പ്രവാസികള്‍ക്കും
മുന്‍ഗണന
പ്രവാസികളുമായി ബന്ധമുള്ള പദ്ധതികള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും. വിദേശവിനിമയ സേവനങ്ങള്‍, പ്രവാസികളുടെ ഭൂമി ഉപയോഗപ്പെടുത്തുന്ന കൃഷിപദ്ധതികള്‍, പ്രാദേശിക ഉത്പന്നങ്ങളുെട ഇ കൊമേഴ്‌സ് വിപണനം എന്നിവ വികസിപ്പിക്കും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭകത്വത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളും സഹകരണ സംരംഭ പ്ലാറ്റ്ഫാമുകളും ഒരുക്കും.
സഹകരണസംഘങ്ങളുെട ആധുനികവത്കരണത്തിന്റെ ഭാഗമായി ധനകാര്യ മാനേജ്‌മെന്റ്, ഓഡിറ്റ്, രജിസ്േ്രടഷന്‍, സേവനങ്ങള്‍ എന്നിവ ഡിജിറ്റല്‍ സംവിധാനത്തിലാക്കുകയും പൊതുവായ മാനദണ്ഡങ്ങളും സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളും നടപ്പാക്കുകയും ചെയ്യും. പ്രവര്‍ത്തനമികവ് അടിസ്ഥാനമാക്കി േ്രഗഡിങ് സംവിധാനങ്ങള്‍ കര്‍ശനമാക്കുകയും ദുര്‍ബലസംഘങ്ങളെ ശക്തിയുള്ള സംഘങ്ങളുമായി ലയിപ്പിക്കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തും.
കുത്തക പ്ലാറ്റ്‌ഫോമുകള്‍ക്ക് ബദലായി തൊഴിലാളികളുടെയും ഉപഭാക്താക്കളുടെയും കൂട്ടായ്മകള്‍ നടത്തുന്ന സഹകരണാടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ( പ്ലാറ്റ്‌ഫോം സഹകരണസംഘങ്ങള്‍ ) പ്രോത്സാഹിപ്പിക്കും. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതികപിന്തുണയും മൂലധനവും നല്‍കും.
എഫ്.പി.സി.കളുടെ സാധ്യത
പ്രയോജനപ്പെടുത്തും
കാര്‍ഷിക മേഖലയുടെ ചലനാത്മകത നിലനിര്‍ത്തുന്നതിന് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ( കര്‍ഷക ഉത്പാദക കമ്പനി – എഫ്.പി.സി ) കളുടെ സാധ്യത പ്രയോജനപ്പെടുത്തും. കാര്‍ഷികമേഖലയില്‍ ആവശ്യമായ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കു നിലവില്‍ സഹകരണസ്ഥാപനങ്ങളില്‍ ലഭ്യമായ വിഭവങ്ങള്‍ പ്രയോജജനപ്പെടുത്തുകയും അതിനു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുകയും ചെയ്യും. സമാഹരണം – സംഭരണം – മൂല്യവര്‍ധന – വിപണന ഔട്ട്െലറ്റുകള്‍ എന്നിവയുടെ സംഘാടനത്തിലും സഹകരണമേഖലയുടെ ഫലപദമായ പങ്കാളിത്തം ഉറപ്പാക്കും.
കോര്‍പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തും. ‘ കേരള ചിക്കന്‍’ മാതൃകയില്‍, ആട് ഗാമം, പോത്ത് ഗ്രാമം, മുയല്‍ ഗ്രാമം തുടങ്ങിയ പദ്ധതികള്‍ സഹകരണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകനു നേരിട്ട് ഉപഭോക്താവി ലേക്ക് എത്താന്‍ കഴിയുന്ന ‘ഫാര്‍മേഴ്‌സ് മാര്‍ക്കറ്റുകള്‍’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സജ്ജമാക്കും.
ഇപ്പാള്‍ തെങ്ങുകൃഷിക്കാര്‍ പ്രൊഡ്യൂസര്‍ കമ്പനികളായി പവര്‍ത്തിക്കുന്നുണ്ട്. അവരിലൂടെ ചകിരി ഉത്പാദനം നടത്താവുന്നതാണ്. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ചകിരി കയര്‍ഫെഡ് സംഭരിച്ച് ആവശ്യമായ സംഘങ്ങള്‍ക്കു വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മസേന വഴിയും തൊണ്ട് സംഭരിക്കും. പൊതുമേഖലയ്ക്കും സഹകരണസംഘങ്ങള്‍ക്കും സ്വകാര്യസംരംഭകര്‍ക്കും ചകിരി ഉത്പാദനത്തില്‍ ഏര്‍പ്പെടാവുന്നതാണ്. കയര്‍പിരിസംഘങ്ങളുടെ സമഗ്ര പുനരുദ്ധാരണം സാധ്യമാക്കും. കയര്‍ഫെഡില്‍ ഇറക്കുന്ന ചകിരിയ്ക്ക് 10 ദിവസത്തിനുള്ളില്‍ വില നല്‍കും. ആവശ്യമായ യന്ത്രങ്ങള്‍ സംഘങ്ങള്‍ക്കു ലഭ്യമാക്കും. തൊഴിലാളികള്‍ക്കു മിനിമം കൂലി ഉറപ്പുവരുത്തണം.
സംഘങ്ങള്‍ക്ക് ആവശ്യമായ ഓര്‍ഡറുകള്‍ കയര്‍ കോര്‍പറേഷന്‍ വഴി നല്‍കും. യന്ത്രവത്കരണം ശക്തിപ്പെടുത്തും. കയര്‍ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതലായി ഉപയോഗപ്പെടുത്തും. ഗുണനിലവാരമുള്ള ചകിരി കയര്‍ഫെഡ് മുഖാന്തിരം നല്‍കും. പ്രവര്‍ത്തനക്ഷമമല്ലാത്തതും സ്വന്തമായ സ്ഥല സൗകര്യങ്ങളുള്ളതുമായ സംഘങ്ങളെ സംയാജിപ്പിക്കും.
കൈത്തറിമേഖലയില്‍
നവീകരണം നടപ്പാക്കും
കൈത്തറി പവര്‍ലൂം മേഖലകളില്‍ മാനേജീരിയല്‍ മികവ്, സാങ്കേതിക പിന്തുണ, നവീകരണവും പ്രീമിയം ഉത്പന്നവികസനവും, ഹാന്റക്‌സിനും ഹാന്‍വീവിനുമുള്ള ഒരു പുനരുജ്ജീവനപദ്ധതി, ഉയര്‍ന്ന മൂല്യമുള്ള നൂലുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിക്കല്‍, കൈത്തറി പ്രമോഷന്‍ പ്രൊജക്ട് എന്നിവ നടപ്പാക്കും. ആധുനികവത്കരണം, ഡിസൈന്‍ വികസനം, പ്രീമിയം ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം, ബ്രാന്‍ഡിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു തന്ത്രമാണു സ്വീകരിക്കുക. വൈവിധ്യമേറിയ ഉത്പന്നങ്ങള്‍ യന്ത്രസഹായത്താെട നിര്‍മിക്കുന്നതിനു സംഘങ്ങള്‍ക്കു സഹായം, ന്യായവിലയ്ക്കു നൂല്‍ ലഭ്യമാക്കല്‍, വിപണനരംഗത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തല്‍, തൊഴിലാളികള്‍ക്കു തൊഴിലും കൂലിയും ഉറപ്പുവരുത്തല്‍ എന്നിവ കൈത്തറിരംഗത്തു നടപ്പാക്കും.
കൈത്തറി വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കും. ചെന്നൈ ഐ.ഐ.ടി.യുമായി സഹകരിച്ച് നെയ്ത്ത്‌യന്ത്രങ്ങള്‍ ആധുനികവത്കരിക്കുന്നതിനു നടപ്പാക്കുന്ന പദ്ധതി വിപുലപ്പെടുത്തും. ആധുനിക കൈത്തറി വസ്ത്രങ്ങള്‍ക്കായി നാലു ജില്ലകളില്‍ ഡിസൈന്‍ സ്റ്റുഡിയോകള്‍, ഐ.ഐ.എച്ച്.ടി. കണ്ണൂരുമായി സഹകരിച്ച് ഇന്‍കുബേഷന്‍ സെന്റര്‍, കൈത്തറി പ്രോത്സാഹനപദ്ധതി എന്നിവ നടപ്പാക്കും- സഹകരണമേഖലയിലെ വിവിധപദ്ധതികളെക്കുറിച്ച് ഇടതുമുന്നണി പ്രകടനപത്രികയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
