Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട്ട് തുടക്കം; നാടെങ്ങും ആവേശകരമായ വിളംബരജാഥ

സഹകരണജീവനക്കാരുടെ സംഘടനയായ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ( സി.ഐ.ടി.യു ) 31ാം സംസ്ഥാനസമ്മേളനത്തിനു സെപ്റ്റംബര്‍ 21 നു കോഴിക്കോട്ട് തുടക്കം കുറിക്കുമെന്നു കെ.സി.ഇ.യു. നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, പൊതുസമ്മേളനം എന്നിവയുമുണ്ടാകും. സമ്മേളനത്തിന്റെ പ്രചരണാര്‍ഥം പലയിടങ്ങളിലും സഹകരണജീവനക്കാര്‍ വിളംബരജാഥകള്‍ നടത്തി.

കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്‌സില്‍ തിങ്കളാഴ്ച രാവിലെ 9.30 ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു സഹകരണസമ്മേളനം സഹകരണമന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ഉച്ചയ്ക്കു പന്ത്രണ്ടിനു യാത്രയയപ്പുസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ടി. വിശ്വനാഥന്‍, കെ.സി.ഇ.യു. ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, എം.കെ. ശശി, ഇ. സുനില്‍കുമാര്‍, വി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനത്തിന്റെ പ്രചരണാര്‍ഥം കെ.സി.ഇ.യു. മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ‘ സഹകരണത്തിന്‍ ചെങ്കതിര്‍ ‘ എന്ന തീംസോങ് സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗം വിജു കൃഷ്ണന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബിനു നല്‍കി പ്രകാശിപ്പിച്ചു. സി.ടി. കബീറിന്റെ വരികള്‍ക്കു സംഗീതം നല്‍കി പാടിയതു സാജന്‍ കെ. റാമാണ്. ദേവ്‌രാജ് ദേവാണു സംവിധാനം. കെ.സി.ഇ.യു. ഒഞ്ചിയം ഏരിയാക്കമ്മിറ്റി വെള്ളികുളങ്ങര ടൗണിലും നാദാപുരം ഏരിയാക്കമ്മിറ്റി പുറമേരിയിലും വടകര ഏരിയാക്കമ്മിറ്റി വടകരയിലും സമ്മേളനത്തിന്റെ പ്രചരണാര്‍ഥം വിളംബരജാഥകള്‍ നടത്തി.

Related posts

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

Indian Cooperator

മാനദണ്ഡങ്ങള്‍ ലംഘിച്ചമൂന്നു സഹകരണബാങ്കുകള്‍ക്ക്രണ്ടു ലക്ഷം രൂപവീതം പിഴ

Indian Cooperator

ജില്ലാബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടാതെ ഏഴുമാസം

Indian Cooperator
error: Content is protected !!