Indian Cooperator

സഹകരണ മേഖലയിലെ നിക്ഷേപപിരിവുകാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പിരിവുകാര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാകുമെന്ന പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സ്ഥിരപ്പെടുത്തിയ നിരവിധിപ്പേര്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ വിഹിതം നല്‍കുന്നുണ്ട്. 2019 മുതല്‍ വിഹിതം വാങ്ങുകയും അതിന് ശേഷം പെന്‍ഷന്‍ നല്‍കാതിരിക്കുന്നതിന് ഇത്തരവ് ഇറക്കുകയും ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു പരാതി.

പരാതിയില്‍ കമ്മീഷന്‍ 2025 ഡിസംബര്‍ 23നും 2026 മാര്‍ച്ച് 9നും വാദം കേട്ടു. പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറിയായ അഡീഷണല്‍ രജിസ്ട്രാര്‍ സമര്‍പ്പിച്ച വസ്തുതാവിവരണ റിപ്പോര്‍ട്ടും കമ്മീഷന്‍ പരിശോധിച്ചു. 2019 സെപ്റ്റംബര്‍ 19ലെ സഹ/എ3/235/2018/സഹ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞത് നാലുലക്ഷം രൂപയെങ്കിലും പെന്‍ഷന്‍ ഫണ്ടിനത്തില്‍ വിഹിതം ലഭിച്ചാല്‍ മാത്രമെ പെന്‍ഷന്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത ഫണ്ട് ലഭിക്കാതെ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പെന്‍ഷന്‍ അനുവദിക്കേണ്ടിവന്നാല്‍ അത് പദ്ധതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ കമ്മീഷനെ അറിയച്ചത്.

പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും പരാതിയില്‍ വിശദീകരിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിരമിച്ചശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിലവിലുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തില്‍ 2019ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അതിനാല്‍ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി പരാതി തീര്‍പ്പാക്കുകയായിരുന്നു.

Related posts

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Indian Cooperator

അരനൂറ്റാണ്ടിന്റെ സമരചരിത്രവുമായി കെ.സി.ഇ.യു. സംസ്ഥാനസമ്മേളനം സെപ്റ്റംബറില്‍ കോഴിക്കോട്ട്  

Indian Cooperator

ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി; കടുത്ത പ്രതിഷേധമുയര്‍ത്താന്‍ കെ.സി.ഇ.യു.; വെള്ളിയാഴ്ച ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം

Indian Cooperator
error: Content is protected !!