Indian Cooperator

സഹകരണവകുപ്പില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും കൂട്ട സ്ഥലംമാറ്റം

സഹകരണ വകുപ്പില്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ നടപടി തുടങ്ങി. സഹകരണവകുപ്പില്‍ മൂന്ന് ഉത്തരവുകളിലായി 186 ഉദ്യോഗസ്ഥരെ സ്ഥരം മാറ്റി. അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലുള്ളവരെയാണ് ജൂണ്‍ അഞ്ചിന് ഇറങ്ങിയ ഉത്തരവില്‍ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. നാലു സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍മാരെയും സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍മാരെയും സ്ഥലംമാറ്റിക്കൊണ്ട് മെയ് 29 ന് ഉത്തരവിട്ടിരുന്നു.

ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് സ്ഥലം മാറ്റം എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരായതിനാല്‍ പരമാവധി സ്ഥലം മാറ്റവും അതത് ജില്ലകളില്‍തന്നെ ഒതുങ്ങിയിട്ടുണ്ട്. എന്നാല്‍, ജോയിന്റ് രജിസ്ട്രാര്‍ തസ്തികയിലുള്ളവരുടെ സ്ഥലം മാറ്റം ഇത്തരത്തില്‍ ഒതുങ്ങില്ല. ഭരണപരമായ സൗകര്യത്തിനുള്ള സ്ഥലം മാറ്റമാണെങ്കിലും മാനുഷിക പരിഗണനയില്ലാതെ നടപടി സ്വീകരിക്കരുതെന്ന് സര്‍വീസ് സംഘടനാനേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

റിസ്‌ക് ഫണ്ടില്‍നിന്ന് സഹായം അനുവദിക്കാന്‍ സെക്രട്ടറിക്ക് ചുമതല

Indian Cooperator

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator

സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തല്‍ക്കാലം മരവിപ്പിച്ചു; കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍

Indian Cooperator
error: Content is protected !!