Indian Cooperator

റിസ്‌ക് ഫണ്ട് പദ്ധതി വിതരണത്തില്‍ ചരിത്ര നേട്ടം പ്രഖ്യാപിച്ച് മന്ത്രി വി എന്‍ വാസവന്‍

കേരള സഹകരണ റിസ്‌ക് ഫണ്ട് വിതരണത്തില്‍ ചരിത്ര നേട്ടം കൈവരിച്ചതായി സഹകരണ വകുപ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. റിസ്‌ക് ഫണ്ട് പദ്ധതിയില്‍ 1000 കോടി രൂപ നല്‍കിയതിന്റെ പ്രഖ്യാപനം, ധനസഹായ വിതരണം, നവീകരിച്ച വെബ് സൈറ്റ് ഉദ്ഘാടനം എന്നിവ തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി ധനസഹായം നല്‍കി വരുന്നു. പദ്ധതി ആരംഭിച്ചതു മുതല്‍ ഇതുവരെ ആകെ 1088 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലെ ബോര്‍ഡ് ചുമതലയേറ്റതിനു ശേഷം മാത്രം 528 കോടി രൂപ റിസ്‌ക് ഫണ്ടിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. സഹകരണ സംഘങ്ങളെയും സഹകാരികളെയും ചേര്‍ത്ത് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ആതുരര്‍ക്കും, ആശ്രിതര്‍ക്കും ആശ്വാസവും സംഘങ്ങള്‍ക്ക് പരിരക്ഷയും നല്‍കാന്‍ ഇക്കാലയളവില്‍ സാധിച്ചു. നവീകരിച്ച വെബ്‌സൈറ്റിലൂടെ വേഗത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഡോ റെജില്‍ എം സി, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കേരള സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി സതീഷ് ചന്ദ്രന്‍, ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ബോര്‍ഡംഗം ജെ സി അനില്‍ നന്ദി അറിയിച്ചു.

Related posts

വയനാട് ദുരിതാശ്വാസനിധിയിലേക്ക് കെ.സി.ഇ.യു. 1,00,52,257 രൂപകൂടി നല്‍കി; ഇതുവരെ നല്‍കിയത് മൂന്ന് കോടി

Indian Cooperator

സഹകരണസ്ഥാപനങ്ങള്‍ക്ക്മെയ് 27നും 28നുംബക്രീദ് അവധി

Indian Cooperator

കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയത്തിനെതിരെ പ്രതിരോധം തീര്‍ക്കണം- കോലിയക്കോട്

Indian Cooperator
error: Content is protected !!