Indian Cooperator

സഹകരണ ചട്ടത്തില്‍ ഭേദഗതി;സബ്ബ് സ്റ്റാഫ് – ജൂനിയര്‍ ക്ലര്‍ക്ക് ഉദ്യോഗകയറ്റത്തിന്റെ അനുപാതം കുറച്ചു

സഹകരണ ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരവുമായി സഹകരണ ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കണ്ടന്റ് തസ്തികയില്‍ നേരിട്ടുള്ള നിയമനം 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നതാണ് പ്രധാനപ്പെട്ട ഒരുമാറ്റം. നേരത്തെ ഇത് റേഷ്യോ അടിസ്ഥാനത്തിലായിരുന്നു. സബ് സ്റ്റാഫ് വിഭാഗത്തില്‍നിന്നുള്ള സ്ഥാനക്കയറ്റത്തിലും മാറ്റം വന്നിട്ടുണ്ട്. സബ്ബ് സ്റ്റാഫ് വിഭാഗത്തില്‍ നിന്ന് ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ഉദ്യോഗകയറ്റത്തിന്റെ അനുപാതം എല്ലാ സംഘങ്ങള്‍ക്കും 1:2 ആക്കി. നേരത്തെ ഇത് 1:4 ആയിരുന്നു. ഇതടക്കമുള്ള മാറ്റങ്ങള്‍ വരുത്തി സഹകരണ ചട്ടം 185 ല്‍ നിര്‍ണ്ണായക ഭേദഗതി വരുത്തി സര്‍ക്കാര്‍ കരട് ചട്ട ഭേദഗതി പ്രസിദ്ധപ്പെടുത്തി

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കണ്ടന്റ്/ സമാന തസ്തികകളിലെ നിയമനത്തിന് ഒരു വ്യവസ്ഥ അധികമായി കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്.
ചട്ടം 185(2a), (2b), (2c) എന്നിവക്ക് താഴെ, ഉപചട്ടങ്ങള്‍ പ്രകാരം നേരിട്ട് നിയമനം നടത്തുന്നവരുടെ എണ്ണം, പ്രസ്തുത തസ്തികകളുടെ ആകെ എണ്ണത്തിന്റെ 25 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് പുതിയ ഉപചട്ടം (2d) കൂട്ടിചേര്‍ത്തു. സ്ഥാനക്കയറ്റം നേടുന്നവര്‍ സഹകരണ പരീക്ഷാബോര്‍ഡിന്റെ യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

എല്ലാ പ്രൈമറി സംഘങ്ങളിലും ബേങ്കുകളിലും PCARDB കളിലും സബ്ബ്- സ്റ്റാഫ് വിഭാഗത്തില്‍ നിന്ന് ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള നിയമനത്തിന്റെ അനുപാതം 1:4 ല്‍ നിന്ന് 1:2 ആക്കി കുറച്ചു. ചട്ടം 185(10) ല്‍, മേല്‍ വിഭാഗം സംഘങ്ങളില്‍, സബ്ബ് സ്റ്റാഫ് വിഭാഗത്തില്‍ നിന്ന് ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള ഉദ്യോഗകയറ്റവും നേരിട്ടുള്ള നിയമനവും തമ്മിലുള്ള അനുപാതം നിലവിലുള്ള 1:4 എന്നത് 1:2 ആക്കി ഭേദഗതി വരുത്തി. ക്ലാസ്സ് II മുതല്‍ ക്ലാസ്സ് VII വരെയുള്ള സംഘങ്ങള്‍ക്ക് മാത്രം അനുപാതം 1:2 ആയി നിശ്ചയിച്ച് കൊണ്ട് 2024 ഡിസംബര്‍ 31 മുതല്‍ പ്രാബല്ല്യത്തില്‍ കൂട്ടിചേര്‍ത്ത ചട്ടം 185(10) ന്റെ രണ്ടാം പ്രൊവിസോ ഒഴിവാക്കി. യോഗ്യതാ പരീക്ഷ പാസ്സാകണമെന്ന നിബന്ധന നിലനിര്‍ത്തിയിട്ടുണ്ട്. കരട് ചട്ടം അതേപടി അന്തിമചട്ടമായി നിലവില്‍ വന്നാല്‍ ക്ലാസ്സ് I സൂപ്പര്‍ ഗ്രേഡ് മുതല്‍ ക്ലാസ്സ് VII വരെയുള്ള സംഘങ്ങളില്‍ ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള ഉദ്യോഗകയറ്റവും നേരിട്ടുള്ള നിയമനവും തമ്മിലുള്ള അനുപാതം 1:2 ആയി മാറും.

പ്യൂണ്‍ തസ്തികയുടെ പേര് ഓഫീസ് അറ്റന്‍ഡന്റ് എന്നാക്കി മാറ്റി എന്നതാണ് അടുതത് മാറ്റം. ചട്ടം 186(v), (va) എന്നിവയിലും Appendix III യിലും ഭേദഗതി വരുത്തി പ്യൂണ്‍ തസ്തികയുടെ പേര് ”ഓഫീസ് അറ്റന്‍ഡന്റ്” എന്നാക്കി മാറ്റി. ഈ കരട് ചട്ടങ്ങളിന്‍മേല്‍ നിര്‍ദ്ദേശങ്ങളോ തടസ്സവാദങ്ങളോ ഉണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കാന്‍ നോട്ടിഫിക്കേഷന്‍ തീയ്യതി മുതല്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ തീയ്യതി കഴിഞ്ഞ മാസം 23 ആയതിനാല്‍ ആഗസ്ത് 07ന് സമയപരിധി അവസാനിച്ചിട്ടുണ്ട് .

വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related posts

കേരളബാങ്കിന് പുതിയ ഭരണസമിതി; ഇടതുപക്ഷത്തിന് പൂര്‍ണവിജയം

Indian Cooperator

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Indian Cooperator

സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ളഹിന്ദുത്വ വര്‍ഗീയപ്രസ്ഥാനങ്ങളുടെനീക്കം ശക്തമായി ചെറുക്കുമെന്ന് ഇടതു മുന്നണിയുടെ ഉറപ്പ്

Indian Cooperator
error: Content is protected !!