Indian Cooperator

കേരള ബാങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം; പ്രാഥമിക ബാങ്കുകളുടെ ഇടപാടും ഓണ്‍ലൈനാകും

ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കുന്നതിന് കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ ഇന്റര്‍നെറ്റിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കേരള ബാങ്കിന് ലഭിച്ചത്.

വ്യക്തിഗത ഉപഭോക്താക്കള്‍ക്കൊപ്പം അംഗസംഘങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും ഇതരസ്ഥാപനങ്ങള്‍ക്കും കേരള ബാങ്ക് വഴി ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭിക്കും. അംഗസംഘങ്ങള്‍ക്ക് കേരള ബാങ്കിലുള്ള അക്കൗണ്ട് ഉപയോഗിച്ച് RTGS, NEFT ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ആകുമെന്നതും ഇതിന്റെ നേട്ടമാണ്.

സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, ബള്‍ക്ക് പേയ്‌മെന്റുകള്‍, അക്കൗണ്ട് മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നിവ ശാഖ സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാകും. കൂടാതെ QR Code, EPOS തുടങ്ങിയ സേവനങ്ങളും ഉടനെ ലഭ്യമാകും.

2019-ല്‍ കേരള ബാങ്ക് രൂപീകരിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കോര്‍ ബാങ്കിംഗ് സംവിധാനം ഏകീകരിക്കുകയും KB Prime, KB Prime Plus മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ വഴി ഡജക ഉള്‍പ്പെടെ ദൈനംദിനം ബാങ്കിംഗ് സേവനങ്ങളും നിക്ഷേപ സേവനങ്ങളും ബാങ്ക് ലഭ്യമാക്കുകയും ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9.8 കോടി ഇടപാടുകളിലായി 16,041.25 കോടി രൂപയാണ് UPI വഴി ഇത്തരത്തില്‍ വിനിമയം നടത്തിയത്. കേരള ബാങ്കിന്റെ ആകെ ബിസിനസ്സ് നിലവില്‍ 1,28,697 കോടി രൂപയാണ്.

Related posts

നിക്ഷേപ ഗാരണ്ടിസ്‌കീമില്‍ ചേരാത്ത സംഘങ്ങള്‍ക്ക് നിക്ഷേപവിലക്കും പിഴയും

Indian Cooperator

മാനദണ്ഡങ്ങള്‍ ലംഘിച്ചമൂന്നു സഹകരണബാങ്കുകള്‍ക്ക്രണ്ടു ലക്ഷം രൂപവീതം പിഴ

Indian Cooperator

കേരളാബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ ഇനി ബാങ്ക് നേരിട്ട് നല്‍കും

Indian Cooperator
error: Content is protected !!