Indian Cooperator

മുംബൈയില്‍ ചുമട്ടുതൊഴിലാളികളുടെ പണം സഹകരണ സംഘത്തില്‍നിന്ന് കൊള്ളയടിച്ചു; ഏഴു പേര്‍ക്കെതിരെ കേസ്

നവി മുംബൈയില്‍ ബാബുറാവു റാമിഷ്ത്തെ മത്താഡി കാംഗാര്‍ ( ചുമട്ടുതൊഴിലാളി ) സഹകരണ വായ്പാസംഘത്തില്‍നിന്നു തൊഴിലാളികളുടെ പേരില്‍ 6.67 കോടി രൂപ തട്ടിയെടുത്തതിനു ഏഴു പേര്‍ക്കെതിരെ കേസെടുത്തു. സഹകരണസംഘം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ചീഫ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ക്ലര്‍ക്ക്, മത്താഡി വര്‍ക്കേഴ്സ് യൂണിയന്റെ ഡിവിഷണല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം കേസെടുത്തത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

31 ചുമട്ടുതൊഴിലാളികളുടെ പേരില്‍ അംഗത്വമെടുത്ത് വ്യാജഅക്കൗണ്ടുകള്‍ തുറന്ന് അതിലൂടെ വായ്പയെടുത്താണു പ്രതികള്‍ വായ്പാ സഹകരണസംഘത്തെ വഞ്ചിച്ചത്. അപേക്ഷിക്കാനുള്ള വ്യാജരേഖകളും ചുമട്ടുതൊഴിലാളികളുടെ ഒപ്പുകളും പ്രതികള്‍ ചമച്ചുണ്ടാക്കി. ഓരോ തൊഴിലാളിക്കും 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയുള്ള വായ്പകളാണു പ്രതികള്‍ അനുവദിച്ച് സ്വന്തം കീശയില്‍ തള്ളിയത്. സംഘത്തില്‍നിന്നെടുത്ത വായ്പകള്‍ക്കു ഇ.എം.ഐ. അടയ്ക്കണമെന്നാവശ്യപ്പെട്ടു കത്തുകള്‍ വന്നപ്പോഴാണു തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തൊഴിലാളികള്‍ക്കു മനസ്സിലായത്. വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിതപ്രകാരമാണു പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചിക്കപ്പെട്ട തൊഴിലാളികളിലൊരാളായ കലാംബോളിയിലെ ആകാശ് ജഗ്താപിന്റെ പരാതിയിലാണു കേസെടുത്തത്.

Related posts

സംഘങ്ങള്‍ ലാഭവിഹിതവരുമാനം അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താല്‍ നികുതികിഴിവ് കിട്ടും

Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator

ഉദ്യോഗസ്ഥര്‍ എസ്.ഐ.ആര്‍. ഡ്യൂട്ടിയിലായതിനാല്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് വിശദീകരണം

Indian Cooperator
error: Content is protected !!