Indian Cooperator

790 മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങള്‍ക്ക് കേന്ദ്രസഹകരണ രജിസ്ട്രാര്‍ നോട്ടീസ് നല്‍കി

നിയമനുസൃതം സര്‍ക്കാരിന് നല്‍കേണ്ട ഫണ്ട് അടച്ചില്ലെന്ന് കാണിച്ച് 790 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്ക് കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ നോട്ടീസ് നല്‍കി. മൂന്നുസാമ്പത്തിക വര്‍ഷത്തെ കണക്ക് പരിശോധിച്ചതില്‍നിന്നാണ് ഈ വീഴ്ച കണ്ടെത്തിയിട്ടുള്ളത്.

ലാഭത്തിന്റെ നിശ്ചിത ശതമാനം സഹകരണ വിദ്യാഭ്യാസ ഫണ്ടായി സംഘങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് ബാങ്കില്‍ അടച്ചതിന്റെ കണക്ക് സെന്‍ട്രല്‍ രജിസ്ട്രാര്‍ക്ക് നല്‍കുകയും വേണം. എന്നാല്‍, ബാങ്കില്‍ അടയ്ക്കാതെ അടച്ചുവെന്ന് വ്യാജമായി കണക്കുനല്‍കുകയാണ് ഒട്ടേറെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ചെയ്തത്. കണക്ക് പരിശോധനയിലാണ് ഇത് ബോധ്യപ്പെട്ടത്. ഇത്തരത്തിലുള്ള 790 സംഘങ്ങള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 191 സംഘങ്ങളാണ് വിദ്യാഭ്യാസ ഫണ്ട് കൈമാറാത്തത്. 2023-24 ല്‍ 151, 2024-25 448 എന്നിങ്ങനെയാണ് പണം കൈമാറാത്ത സംഘങ്ങളുടെ എണ്ണം. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയതിന്റെ റിപ്പോര്‍ട്ട് ഓരോ സാമ്പത്തിക വര്‍ഷവും ഓണ്‍ലൈനായി കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കണം. ഈ റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാഭ്യാസ ഫണ്ട് അടച്ച സംഘങ്ങളുടെ ഇടപാട് ഉറപ്പാക്കാന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു. അതിലാണ് പണം അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടത്.

ഓരോ സംഘങ്ങളും അവ പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍, ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തിയതിന്റെ യു.ടി.ആര്‍. നമ്പര്‍ എന്നിവ കേന്ദ്രരജിസ്ട്രാര്‍ക്ക് ഉടന്‍ നല്‍കണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാലും പണം അടച്ചത് തെറ്റായി രേഖപ്പെടുത്തിയതാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാനാണ് കേന്ദ്ര സഹകരണ രജിസ്ട്രാര്‍ തീരുമാനിച്ചിട്ടുള്ളത്.

Related posts

മഹാരാഷ്ട്രയിലെമത്സ്യത്തൊഴിലാളിസംഘങ്ങളെശാക്തീകരിക്കാന്‍ വാമ്‌നികോം രംഗത്ത്

Indian Cooperator

സഹകരണസംഘത്തിന് 200 കോടിയുടെ മൂലധനമുണ്ടെങ്കില്‍ അര്‍ബന്‍ബാങ്ക് പദവി ലഭിച്ചേക്കാം

Indian Cooperator

സഹകരണ സംഘങ്ങളുടെ ദേശീയതല ദ്രുതസര്‍വേയ്ക്ക്ഡല്‍ഹിയില്‍ തുടക്കം

Indian Cooperator
error: Content is protected !!