Indian Cooperator

സഹകരണമേഖലയെക്കുറിച്ച് ആഴത്തിലുള്ള വിശകലനവുമായി എന്‍.കെ.രാമചന്ദ്രന്റെ പുസ്തകം; പ്രകാശനം 29ന്

സഹകരണ മേഖലയിലെ വര്‍ത്തമാന കാലസാഹചര്യത്തെക്കുറിച്ചും പുതിയസാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള പഠനവുമായി പുതിയ പുസ്തകം വരുന്നു. പാഠം, പഠനം, പ്രതിരോധം എന്ന പേരിലുള്ള പുസ്തകം കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രനാണ് തയ്യാറാക്കിയിട്ടുള്ളത്. സഹകരണ മേഖലയിലെ സൃഷ്ടികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ലക്ഷ്യമിട്ട് തുടങ്ങിയ പുതിയ പ്രസിദ്ധീകരണ സ്ഥാപനമായ ‘സഹ’ബുക്‌സാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തിയായി മാറിയ സഹകരണ പ്രസ്ഥാനം ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന അന്വേഷണമാണ് ഈ പുസ്തകത്തിലുള്ളത്. ദേശീയതലത്തിലുള്ള മാറ്റം, കേരളത്തിലെ സ്ഥിതി എന്നിവ വിശകലനം ചെയ്യുന്നതിനൊപ്പം വര്‍ത്തമാന കാലത്ത് ഈ മേഖല എങ്ങനെയൊക്കെ മാറണമെന്നും വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക രംഗത്തെ വളര്‍ച്ച, സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം എന്നിവ സഹകരണ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നവെന്നതും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ദേശീയം, കേരളീയം എന്നിങ്ങനെ രണ്ടുഭാഗങ്ങളായാണ് പുസ്തകമുള്ളത്. 250 രൂപയാണ് വില. ആഗസ്റ്റ് 29ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും. കോപ്പികള്‍ മുന്‍കൂട്ടി ഉറപ്പാക്കാന്‍ 8281442855 എന്ന നമ്പറില്‍ അറിയിക്കുക.

സഹകരണമേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അറിവുകളും പങ്കുവെക്കപ്പെടാന്‍ കഴിയുന്നില്ലെന്നതാണ് കേരളത്തിലെ ഇന്നത്തെ സ്ഥിതി. ആശയങ്ങളും വിശകലനങ്ങളും സഹകരണ സംഘങ്ങളുടെ നേട്ടങ്ങളുമൊന്നും പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. ഇതിന് ഒരു വഴിയൊരുക്കുകയാണ് ‘സഹ’ ബുക്‌സ് ചെയ്യുന്നത്. നിങ്ങളുടെ എഴുത്തുകള്‍ പുസ്തകങ്ങളാക്കുന്നതിനും ആശയങ്ങള്‍ എഴുത്തുകളാക്കി തീര്‍ക്കുന്നതിനും സംഘങ്ങളുടെ ചരിത്രം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനും 8281442855 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  

Related posts

വാമ്‌നികോമിലെ നാലുവര്‍ഷ സഹകരണ ബി.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം

Indian Cooperator

100 കോടിയിലധികം രൂപതട്ടിയെടുത്ത കളമശ്ശേരിയിലെമള്‍ട്ടി സ്റ്റേറ്റ് സംഘംഡയറക്ടര്‍മാര്‍ അറസ്റ്റില്‍

Indian Cooperator

കേരളാബാങ്ക്, കേന്ദ്രപദ്ധതികള്‍, ഓഡിറ്റിലെ മാറ്റം .. സഹകരണ സഭയിലെ ചൂടേറിയ ചര്‍ച്ചയായി വിവിധ വിഷയങ്ങള്‍

Indian Cooperator
error: Content is protected !!