Indian Cooperator

സഹകരണസംഘങ്ങളുടെയുംസര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയുംകാലാവധി മൂന്നു മാസം നീട്ടി

2026 മാര്‍ച്ച് 23 നും ജൂണ്‍ 20 നുമിടയ്ക്കു ഭരണസമിതികളിലേക്കു തിരഞ്ഞെടുപ്പു നടക്കേണ്ട എല്ലാ സഹകരണസംഘങ്ങളുടെയും സര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയും ഭരണകാലാവധി സംസ്ഥാനസര്‍ക്കാര്‍ 90 ദിവസത്തേക്കു നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 26 ന് അസാധാരണ വിജ്ഞാപനമായി പുറത്തിറക്കി. തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചിട്ടുള്ള സംഘങ്ങളില്‍ അതു പൂര്‍ത്തിയായിട്ടില്ലെങ്കില്‍ പുതിയ ഉത്തരവ് ബാധകമായിരിക്കും.

ഹൈക്കോടതിയുടെ പ്രത്യേകനിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പു നടത്തുന്ന സംഘങ്ങളില്‍ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ്. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ ഒമ്പതിനു നടക്കേണ്ട നിയമസഭാതിരഞ്ഞെടുപ്പിന്റെ ജോലികളില്‍ വ്യാപൃതരായതുകാരണം അവരുടെ സേവനം സംഘങ്ങളുടെയും സര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയും തിരഞ്ഞെടുപ്പിനു ലഭ്യമല്ലാത്ത സാഹചര്യത്തിലാണു സംഘങ്ങളുടെ കാലാവധി മൂന്നു മാസം നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സഹകരണസംഘങ്ങളിലും സര്‍ക്കിള്‍ സഹകരണയൂണിയനുകളിലും ഭരണപരമായ ശൂന്യത ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു സര്‍ക്കാര്‍ അവയുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടിയത്.

1969 ലെ സഹകരണനിയമച്ചട്ടം 35 എ, ചട്ടം 129 എന്നിവയനുസരിച്ചും സഹകരണനിയമം സെക്ഷന്‍ 129 അനുസരിച്ചും സഹകരണസംഘങ്ങളിലേക്കും സര്‍ക്കിള്‍ സഹകരണയൂണിയനുകളിലേക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്താനുള്ള സൗകര്യമൊരുക്കേണ്ടതു സഹകരണവകുപ്പുദ്യോഗസ്ഥരാണ്. എന്നാല്‍, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം പ്രവര്‍ത്തിക്കുന്നതുകാരണം സഹകരണസംഘങ്ങളിലേക്കും സര്‍ക്കിള്‍ സഹകരണയൂണിയനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ ഓഫീസര്‍മാരായോ റിട്ടേണിങ് ഓഫീസര്‍മാരായോ മറ്റു പോളിങ് ഉദ്യോഗസ്ഥരായോ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിക്കുകയില്ലെന്നു സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അതിനാല്‍, സംഘങ്ങളുടെയും സര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയും ഭരണകാലാവധി 90 ദിവസംവരെ നീട്ടണമെന്നു രജിസ്ട്രാര്‍ അഭ്യര്‍ഥിച്ചിരുന്നു.

നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ സഹകരണവകുപ്പുദ്യോഗസ്ഥരെപ്പോലെ സഹകരണസംഘങ്ങളിലെയും സര്‍ക്കിള്‍ സഹകരണയൂണിയനുകളിലെയും അംഗങ്ങള്‍ക്കും തങ്ങളുടെ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നും സര്‍ക്കാറിനു ബോധ്യപ്പെട്ടിരുന്നു. ഇതെല്ലാം വിലയിരുത്തി, ഭരണപരമായ സൗകര്യങ്ങളുടെയും പൊതുതാത്പര്യത്തിന്റെയും അടിസ്ഥാനത്തില്‍, സംഘംസര്‍ക്കിള്‍ യൂണിയന്‍ ഭരണസമിതികളുടെ കാലാവധി 90 ദിവസത്തേക്കു സര്‍ക്കാര്‍ നീട്ടുകയാണുണ്ടായത്.

Related posts

ആന്ധ്രയില്‍ പ്രാഥമിക വായ്പാസംഘങ്ങളിലെജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പളവര്‍ധന

Indian Cooperator

ഒരു ലക്ഷം കോടിയിലധികംരൂപയുടെ ബിസിനസുമായിസാരസ്വത് അര്‍ബന്‍ബാങ്ക്കുതിക്കുന്നു

Indian Cooperator

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator