Indian Cooperator

ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും

ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊല്ലം എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ പങ്കെടുക്കും. മുന്‍ ലോക്‌സഭാംഗം കൂടിയാണ് പി രാജേന്ദ്രന്‍. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കോഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്റെ (ഐ.എച്ച്.സി.ഒ) ഡയറക്ടര്‍ ബോര്‍ഡംഗമായി പി.രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇ ന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു പ്രതിനിധി ഐ.എച്ച്.സി.ഒ. ഡയറക്ടര്‍ പദവിയിലെത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് എ.സി.എ. ഏഷ്യാ-പെസഫിക് മേഖലാസമ്മേളനത്തിലും അദ്ദേഹം ഇന്ത്യന്‍ പ്രതിനിധിയാകുന്നത്. ഇന്റര്‍നാഷനല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വമുള്ള സ്ഥാപനമാണ് എന്‍.എസ് സഹകരണ ആശുപത്രി.

സഹകരണ സംഘം രജിസ്ട്രാര്‍ ഡോ സജിത് ബാബുവും ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ക്ഷണിതാവാണ്. കേരളത്തിലെ സഹകരണ മേഖലയില്‍ നടപ്പാക്കിയ സാങ്കേതികാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ രജിസ്ട്രാര്‍ ഐ.സി.എ. വേദിയില്‍ അവതരിപ്പിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പി.രാജേന്ദ്രനും രജിസ്ട്രാര്‍ ഡോ. സജിത് ബാബുവും കൊളംബോയിലെത്തി. നവംബര്‍ 24 മുതല്‍ 28 വരെയാണ് ജനറല്‍ അസംബ്ലി ചേരുന്നത്. ഏഷ്യ-പസഫിക് റീജിയനില്‍ നിന്നുള്ള രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എട്ടു വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടാകും. റീജ്യണല്‍ അസംബ്ലിയുടെയും സഹകരണഫോറത്തിന്റെയും സംയുക്തയോഗം ഔപചാരികമായി തുടങ്ങുന്നതു 26 നാണ്.

സഹകരണസംഘങ്ങളുടെ വികസനവും വളര്‍ച്ചയും സംബന്ധിച്ച വിവിധ കാര്യങ്ങളും സംഘങ്ങള്‍ തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്യുന്നതിനുള്ള മേഖലാ അസംബ്ലി രണ്ടു വര്‍ഷത്തിലൊരിക്കലാണു യോഗം ചേരുക. 1904 ല്‍ ആദ്യത്തെ സഹകരണസംഘം സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ട ശ്രീലങ്കയിലെ സഹകരണപ്രസ്ഥാനത്തിനു സുദീര്‍ഘമായൊരു പാരമ്പര്യമുണ്ട്. ആകെ 80 ലക്ഷം അംഗങ്ങളുള്ള പതിനയ്യായിരത്തിലധികം സഹകരണസംഘങ്ങള്‍ ശ്രീലങ്കയിലുണ്ട്. ഇവയിലെല്ലാംകൂടി അമ്പതിനായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. രാജ്യത്തിന്റെ സുസ്ഥിരവികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സഹകരണസംഘങ്ങള്‍ കൃഷി, മീന്‍പിടിത്തം, യുവ-വനിതാ ശാക്തീകരണം, വിപണനം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Related posts

കേരളാബാങ്ക്, കേന്ദ്രപദ്ധതികള്‍, ഓഡിറ്റിലെ മാറ്റം .. സഹകരണ സഭയിലെ ചൂടേറിയ ചര്‍ച്ചയായി വിവിധ വിഷയങ്ങള്‍

Indian Cooperator

പുതിയധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി; വായ്പതുകയുടെ പലിശ നിശ്ചയിച്ചിട്ടില്ല

Indian Cooperator

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Indian Cooperator
error: Content is protected !!