Indian Cooperator

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; തിങ്കളാഴ്ച അവസാന തീയതി

വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ പ്ലെയ്‌സ്‌മെന്റ് പദ്ധതിവഴി റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഇതാ അവസരം. മൂന്നു മാസത്തെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം ഇരുപതിനായിരം രൂപ സ്‌റ്റൈപ്പന്റ് കിട്ടും. https://opportunities.rbi.org.in വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ഏതെങ്കിലും വിലാസമോ അപേക്ഷാപ്രിന്റൗട്ടുകളോ സര്‍ട്ടിഫിക്കറ്റുകളോ പകര്‍പ്പുകളോ നല്‍കേണ്ടതില്ല. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ട്രെയിനികളെ തിരഞ്ഞെടുക്കുക. വിദ്യാര്‍ഥി നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ഏതെങ്കിലും ഘട്ടത്തില്‍ ബോധ്യപ്പെട്ടാല്‍ ആ അപേക്ഷ നിരസിക്കപ്പെടും.

മാനേജ്‌മെന്റ് / സ്സ്റ്റാറ്റിസ്റ്റിക്‌സ് /  നിയമം /  കൊമേഴ്‌സ് /  ഇക്കണോമിക്‌സ് /  ഇക്കണോമെട്രിക്‌സ് /  ബാങ്കിങ് /  ഫിനാന്‍സ് എന്നിവയിലൊന്നിലെ പി.ജി. കോഴ്‌സിലോ ഇന്റഗ്രേറ്റഡ് അഞ്ചുവര്‍ഷ കോഴ്‌സിലോ അല്ലെങ്കില്‍ നിയമത്തിലെ മൂന്നുവര്‍ഷ ഫുള്‍ടൈം പ്രൊഫഷണല്‍ ബാച്ചിലര്‍ പ്രോഗ്രാമിലോ രാജ്യത്തെ പ്രമുഖ സ്ഥാപനത്തിലോ കോളേജിലോ പഠിക്കുന്നവരാകണം. ഇവയില്‍ ഒരു പ്രോഗ്രാമിന്റെ അവസാനവര്‍ഷത്തിന്റെ തൊട്ടുതലേ വര്‍ഷം പഠിക്കുന്നവരുമാകണം. രാജ്യത്തെ അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് /  സ്ഥാപനങ്ങളില്‍നിന്നു നേടിയതായിരിക്കണം എല്ലാ വിദ്യാഭ്യാസയോഗ്യതകളും. പരമാവധി 125 വിദ്യാര്‍ഥികളെയാണു സമ്മര്‍ പ്ലെയ്‌സ്‌മെന്റിനു തിരഞ്ഞെടുക്കുക.

റിസര്‍വ് ബാങ്കിന്റെ വിവിധ ഓഫീസുകളിലാവും പഠനം. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും ബാങ്കിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും മാര്‍ഗനിര്‍ദേശത്തില്‍ വിവിധ മേഖലകളില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം കിട്ടും. 2026 ഏപ്രിലില്‍ ഇന്റേണ്‍ഷിപ്പ് ആരംഭിക്കും. ഏപ്രില്‍ജൂലായ് കാലത്തു പരമാവധി മൂന്നു മാസത്തേക്കാവും പ്ലെയ്‌സ്‌മെന്റ്. എന്നാല്‍, ഈ കാലാവധി കുറയ്ക്കാനോ കൂട്ടാനോ റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരിക്കും. റിസര്‍വ് ബാങ്കിന്റെ നിശ്ചിത കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെട്ടായിരിക്കും പ്രോജക്ട് ചെയ്യേണ്ടത്. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമുള്ള സംസ്ഥാനത്തെ കണ്‍ട്രോള്‍ഓഫീസിലാണു പ്രവര്‍ത്തിക്കേണ്ടത്. കേരളത്തില്‍ പഠിക്കുന്നവര്‍ തിരുവനന്തപുരത്തുള്ള റിസര്‍വ് ബാങ്ക് ഓഫീസിലാണു പ്രോജക്ട് ചെയ്യേണ്ടത്. അപേക്ഷയില്‍ ഒരു കണ്‍ട്രോള്‍ ഓഫീസിന്റെ പേര് മാത്രമേ രേഖപ്പെടുത്താവൂ. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജനുവരി / ഫെബ്രുവരിയിലായിരിക്കും ഇന്റര്‍വ്യൂ. ഔട്ട്‌സ്‌റ്റേഷന്‍ അപേക്ഷകര്‍ക്ക് സമ്മര്‍ പ്ലെയ്‌സ്‌മെന്റ് പ്രോജക്ടില്‍ പങ്കെടുക്കാനാവശ്യമായി വരുന്ന യാത്രാച്ചെലവ് തിരിച്ചു നല്‍കും. ഔട്ട്‌സ്റ്റേഷന്‍ ട്രെയിനികള്‍ താമസസൗകര്യം സ്വന്തമായി ഒരുക്കണം.

Related posts

വായ്പാവിതരണത്തിലും നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാക്കി പൊതുമേഖലാബാങ്കുകള്‍

Indian Cooperator

നിരോധിച്ച രണ്ടായിരം രൂപ നോട്ടിന്റെ 98.44 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

Indian Cooperator

കറന്‍സിനോട്ടിനു ക്ഷാമം:സഹകരണബാങ്കുകള്‍പെടാപ്പാട് പെടുന്നു

Indian Cooperator
error: Content is protected !!