Indian Cooperator

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും കുടിശ്ശിക കുറയ്ക്കുന്നതിന് പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31വരെ നീട്ടി. നിക്ഷേപസമാഹരണ യജ്ഞത്തിന്റെ കാലാവധിയും നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ നീട്ടിയിരുന്നു.കുടിശ്ശികയായ വായ്പകള്‍ക്ക് പരമാവധി ഇളവുനല്‍കി തിരിച്ചടവ് നേടിയെടുക്കുക എന്നതാണ് കുടിശ്ശിക നിവാരണ പദ്ധതിയുടെ ലക്ഷ്യം.

ജനുവരി ഒന്നുമുതല്‍ ഫിബ്രവരി 28വരെയായിരുന്നു ഈ പദ്ധതിയുടെ സമയം നിശ്ചയിച്ചിരുന്നത്. സഹകരണ സംഘങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം സഹകരണ വകുപ്പിനെ പലരും അറിയിച്ചിരുന്നു. പദ്ധതിയുടെ കാലാവധി നീട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതനുസരിച്ചാണ് ഒരുമാസം കൂടി പദ്ധതിയുടെ കാലാവധി നീട്ടി, മാര്‍ച്ച് 31വരെ കുടിശ്ശിക വായ്പകളുടെ തിരിച്ചടവിനായി പരമാവധി ഇളവ് അനുവദിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. ഇതിനുള്ള സര്‍ക്കുലര്‍ (10/2026) പുറത്തിറക്കി.

Related posts

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി; ഇനി പെന്‍ഷന്‍ അക്കൗണ്ടുവഴി

Indian Cooperator

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരെ പത്രപ്പരസ്യവുമായി വീണ്ടും റിസര്‍വ് ബാങ്ക്

Indian Cooperator

ക്ഷീരസംഘം ജീവനക്കാരുടെസേവനവേതന വ്യവസ്ഥകള്‍പുതുക്കി; 2024 ജനുവരി മുതല്‍ പ്രാബല്യം

Indian Cooperator
error: Content is protected !!