Indian Cooperator

സഹകരണ റിസക്ഫണ്ടില്‍നിന്ന് ധനസഹായം ലഭിച്ചത് 134096 പേര്‍ക്ക്; നല്‍കിയത് 1087 കോടി രൂപ

അശരണര്‍ക്ക് ആശ്വാസവുമായി സഹകരണ വകുപ്പ്. ബാങ്കിങ്ങ് പ്രവര്‍ത്തങ്ങള്‍ക്കപ്പുറം അംഗങ്ങള്‍ക്ക് സാമ്പത്തിക സംരക്ഷരണവും കരുതലും ഉറപ്പാക്കുന്ന സഹകരണവകുപ്പ് വിവിധ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ധനസഹായം എത്തിക്കുന്നുണ്ട്. പ്രധാന പദ്ധതിയായ കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് ധനസഹായ പദ്ധതി ആരംഭിച്ചതിനു ശേഷം 1087.64 കോടി രൂപ ധനസഹായമായി നല്‍കിയത്. 134096 അപേക്ഷകര്‍ക്കായാണ് തുക അനുവദിച്ചത്.

ഈ സര്‍ക്കാരിന്റെ കാലത്ത് റിസക് ഫണ്ട് ധനസഹായമായി അനുവദിച്ച തുക 527,68,22,427 രൂപ രൂപയായി. മരണാനന്തര സഹായവും മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്. 57,026 വായ്പകളിലായിട്ടാണ് ഇത്രയും തുക നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 870 കോടി രൂപയാണ് റിസ്‌ക് ഫണ്ട് ധനസഹായമായി അനുവദിച്ചത്. 101811 വായ്പകള്‍ക്കായിട്ടാണ് ഈ തുക വിതരണം ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് റിസ്‌ക്ഫണ്ട് ധനസഹായമായി അനുവദിക്കുന്ന പരമാവധി തുക രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായും, മാരക രോഗം ബാധിച്ചവര്‍ക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്നും 1.25 ലക്ഷമായും ഉയര്‍ത്തിയിരുന്നു.

റിസ്‌ക്ഫണ്ട് ധനസഹായ പദ്ധതിയിലേയ്ക്ക് കഴിഞ്ഞ നാല് വര്‍ഷം ബഡ്ജറ്റ് വിഹിതമായി നിന്ന് 22.56 കോടി രൂപ അനുവദിച്ചിരുന്നു. 202627 ബഡ്ജറ്റില്‍ 7 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പിലാക്കുന്ന അംഗ സംഘങ്ങള്‍ക്കുള്ള പദ്ധതി അനുസരിച്ച് സംഘങ്ങള്‍ക്ക് വികസന പദ്ധതി വായ്പയും, പ്രവര്‍ത്തന മാന്ദ്യം സംഭവിച്ച അംഗസംഘങ്ങള്‍ക്ക് പുനരുദ്ധാരണ വായ്പയും നടപ്പിലാക്കിവരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 22.25 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്.

Related posts

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

Indian Cooperator

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Indian Cooperator

സഹകരണസംഘങ്ങളില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന് 90 ശതമാനം സര്‍ക്കാര്‍ സഹായം

Indian Cooperator
error: Content is protected !!