Indian Cooperator

ആന്ധ്രയില്‍ പ്രാഥമിക വായ്പാസംഘങ്ങളിലെജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പളവര്‍ധന

ആന്ധ്രപ്രദേശില്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘം ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടന്നാണു പണിമുടക്കില്‍നിന്നു ജീവനക്കാര്‍ പിന്മാറിയത്.

ജീവനക്കാര്‍ക്ക് ഇരുപതു ശതമാനം ശമ്പളവര്‍ധനയും ഗ്രാറ്റ്വിറ്റിവര്‍ധനയും അനുവദിക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ യൂണിയനുകളുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്നാണ് ഈ തീരുമാനങ്ങളുണ്ടായത്.

പ്രാഥമിക സഹകരണസംഘം ജീവനക്കാര്‍ക്കു നല്‍കുന്ന ഗ്രാറ്റ്വിറ്റി ഇപ്പോഴത്തെ രണ്ടു ലക്ഷം രൂപയില്‍നിന്നു നാലു ലക്ഷം രൂപയാക്കും. ഓരോ ജീവനക്കാരനും അഞ്ചു ലക്ഷം രൂപയുടെ കവറേജുള്ള സമഗ്രമായ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കും. ശമ്പളവര്‍ധനയും സര്‍വീസാനുകൂല്യങ്ങളും ആവശ്യപ്പെട്ടാണു പ്രാഥമികസംഘം ജീവനക്കാര്‍ പണിമുടക്കിയത്. സംസ്ഥാനത്തെ 2,738 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളിലെ ആറായിരത്തോളം ജീവനക്കാരാണു സമരത്തിനിറങ്ങിയത്.

Related posts

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു

Indian Cooperator

ഒരു ലിറ്റര്‍ പാലിന് ഒരു രൂപഓഫറുമായി ഇ-കൊമേഴ്‌സ് ഭീമന്‍;കര്‍ണാടകയില്‍ വന്‍പ്രതിഷേധം

Indian Cooperator
error: Content is protected !!