Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണം:  നാലു മാസത്തെ ഇന്‍സെന്റീവായി27.3 കോടി രൂപ അനുവദിച്ചു

2025 ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുനല്‍കിയ വകയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കും മറ്റു വായ്പാസംഘങ്ങള്‍ക്കും നല്‍കാനുണ്ടായിരുന്ന ഇന്‍സെന്റീവ് തുകയായ 27,30,84,840 രൂപ ധനവകുപ്പ് അനുവദിച്ചു. 30 രൂപ നിരക്കിലാണ് ഇന്‍സെന്റീവ് നല്‍കുന്നത്.

ക്ഷേമപെന്‍ഷന്റെ ആവശ്യത്തിലേക്കായി വെള്ളയമ്പലം സബ്ട്രഷറിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ ആരംഭിച്ചിട്ടുള്ള സ്‌പെഷന്‍ ടി.എസ്.ബി. അക്കൗണ്ടില്‍നിന്നു 14 ജില്ലകളിലെയും സഹകരണവകുപ്പ് ജോ. രജിസ്ട്രാര്‍മാരുടെ പെന്‍ഷന്‍ ട്രഷറി അക്കൗണ്ടിലേക്കു ഇന്‍സെന്റീവ് തുക കൈമാറാന്‍ പഞ്ചായത്തു ഡയറക്ടറേറ്റിലെ ഡി.ബി.ടി. സെല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവായിട്ടുണ്ട്.

Related posts

സജിത് ബാബുവിനെ മാറ്റി; എസ്. പ്രേം കൃഷ്ണന്‍ പുതിയ സഹകരണ സംഘം രജിസ്ട്രാര്‍

Indian Cooperator

സര്‍ക്കാര്‍ ജിവനക്കാര്‍ക്കു തുല്യമായ വിരമിക്കല്‍ ആനുകൂല്യത്തിന്സഹകരണ ജീവനക്കാര്‍ അര്‍ഹരല്ല – ഹൈക്കോടതി

Indian Cooperator

കേരളത്തിലേക്കും അമൂല്‍ വന്നേക്കും; 18,000 ഗ്രാമങ്ങളില്‍ അമുല്‍ മില്‍ക്ക് പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനം

Indian Cooperator
error: Content is protected !!