Indian Cooperator

100 കോടിയിലധികം രൂപതട്ടിയെടുത്ത കളമശ്ശേരിയിലെമള്‍ട്ടി സ്റ്റേറ്റ് സംഘംഡയറക്ടര്‍മാര്‍ അറസ്റ്റില്‍

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിക്ഷേപകരില്‍നിന്നു 100 കോടിയിലധികം രൂപ തട്ടിയെടുത്ത കളമശ്ശേരി ആസ്ഥാനമായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിനെതിരെ കേസ്. സംഘത്തിന്റെ മൂന്നു ഡയറക്ടര്‍മാരെ കൊച്ചി സിറ്റി പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു.ATCOS ( അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ലിമിറ്റഡ് ) എന്ന മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘത്തിന്റെ ഡയറക്ടര്‍മാരായ മുരളീധരന്‍, ആഷിക് മുരളി, അഖില്‍ മുരളി എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ സ്വദേശികളാണ് ഇവര്‍ മൂന്നുപേരും.

ഈ മള്‍ട്ടി സ്റ്റേറ്റ് സംഘത്തിനു കേരളത്തില്‍മാത്രം 13 ശാഖകളുണ്ടായിരുന്നു എന്നു പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ഒരു ശാഖ തുറന്നു. കാര്‍ഷികടൂറിസം മേഖലയില്‍ നിക്ഷേപിച്ചാല്‍ ലാഭമുണ്ടാകുമെന്നു വാഗ്ദാനം ചെയ്താണു നൂറുകണക്കിനാളുകളില്‍നിന്ന് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്.പണം തിരിച്ചുകിട്ടാതായപ്പോള്‍ നിക്ഷേപകര്‍ മള്‍ട്ടി സ്റ്റേറ്റ് സംഘത്തെ സമീപിച്ചു. ആര്‍ക്കും നിക്ഷേപിച്ച പണവും കിട്ടിയില്ല, വാഗ്ദാനം ചെയ്ത ലാഭവും കിട്ടിയില്ല. തുടര്‍ന്നാണു നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 54 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കളമശ്ശേരി പോലീസ്‌സ്റ്റേഷനില്‍മാത്രം രജിസ്റ്റര്‍ ചെയ്തതു 29 കേസുകളാണ്.തട്ടിപ്പിന്നിരയായവര്‍ ചേര്‍ന്നു രൂപവത്കരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മകളില്‍ പ്രതികള്‍ നുഴഞ്ഞുകയറിയതായി പോലീസ് അറിയിച്ചു. തങ്ങള്‍ക്കെതിരായ കേസുകളുടെ അവസ്ഥ അപ്പപ്പോള്‍ മനസ്സിലാക്കിയ പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാനായി കോടതികളില്‍നിന്നു വിധികള്‍ സമ്പാദിച്ചു.

കോടതികള്‍ പിന്നീട് സ്റ്റേ ഉത്തരവുകള്‍ ഒഴിവാക്കിയതോടെ പ്രതികള്‍ ഒളിവില്‍ പോയി.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേകാന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്. തൃശ്ശര്‍ അമലാനഗറിലെ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്തു രഹസ്യമായി കഴിയുകയായിരുന്നു മൂന്നുപേരും. സംഘത്തിന്റെ പത്തടിപ്പാലത്തെ ഓഫീസില്‍നിന്നു രേഖകളെല്ലാം പിടിച്ചെടുത്ത പോലീസ് സ്ഥാപനത്തിന്റെയും ഡയറക്ടര്‍മാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related posts

തരളധനം സംബന്ധിച്ച് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത് സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയതിന് പിന്നാലെ

Indian Cooperator

നിയമിച്ചിട്ട് 38 ദിവസം; സഹകരണ സംഘം രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് പ്രേംകൃഷ്ണനെ മാറ്റി; കെ. ഇമ്പശേഖര്‍ പുതിയ രജിസ്ട്രാര്‍

Indian Cooperator

വര്‍ഷത്തെ സഹകരണ വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കാന്‍ സമയം നിശ്ചയിച്ച് രജിസ്ട്രാറുടെ സര്‍ക്കുലര്‍

Indian Cooperator
error: Content is protected !!