Indian Cooperator

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 2025-26 ല്‍ 702 കോടിരൂപ അറ്റാദായം

മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കിന് 2025-26 സാമ്പത്തികവര്‍ഷത്തില്‍ റെക്കോഡ് അറ്റാദായം ( നെറ്റ് പ്രോഫിറ്റ് ). 702 കോടി രൂപയാണ് ഇക്കൊല്ലത്തെ അറ്റാദായം. മുന്‍വര്‍ഷം ഇത് 603 കോടി രൂപയായിരുന്നു. നിഷ്‌ക്രിയ ആസ്തിയില്‍ നേരിയൊരു വര്‍ധനവുണ്ടായിട്ടും മറ്റു സാമ്പത്തികഘടകങ്ങളിലെ ശക്തമായ പ്രകടനമാണു സംസ്ഥാന സഹകരണബാങ്കിനെ ഈ നേട്ടത്തിന്റെ നെറുകയിലെത്തിച്ചത്.

2022 മുതല്‍ സംസ്ഥാനബാങ്ക് ഓരോ വര്‍ഷവും 600 കോടി രൂപയ്ക്കു മുകളില്‍ അറ്റാദായമുണ്ടാക്കുന്നുണ്ടെന്നു അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ വിദ്യാധര്‍ അനസ്‌കര്‍ അറിയിച്ചു. 2025-26 ല്‍ മൊത്തം 56,250 കോടി രൂപയുടെ ബിസിനസ്സാണു ബാങ്ക് നടത്തിയത്. മഴക്കെടുതിമൂലം ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ബാങ്ക് പത്തു കോടി രൂപ സംഭാവന ചെയ്തുവെന്നു ചെയര്‍മാന്‍ പറഞ്ഞു.

2024 നു ശേഷം വിരമിച്ച തങ്ങളുടെ ജീവനക്കാര്‍ക്കു പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. വിരമിച്ച ജീവനക്കാരില്‍ കടുത്ത രോഗങ്ങള്‍ക്കിരയായവര്‍ക്കു പ്രതിമാസം 5,000 രൂപ നല്‍കുന്ന ആരോഗ്യരക്ഷാ പദ്ധതിയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്.

Related posts

സഹാറഗ്രൂപ്പിന്റെ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 8,800 കോടി രൂപ തിരിച്ചുനല്‍കി

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകളെദീര്‍ഘകാലം റിസര്‍വ് ബാങ്കിന്പിരിച്ചുവിടാം – സുപ്രീംകോടതി

Indian Cooperator

56,000 ഡ്രൈവര്‍മാര്‍രജിസ്റ്റര്‍ ചെയ്തു; തുടക്കം ജനുവരി ഒന്നിന് ഡല്‍ഹിയില്‍

Indian Cooperator
error: Content is protected !!