Indian Cooperator

സമാധാനപൂര്‍ണമായ ലോകത്തിന്സഹകരണസംഘങ്ങള്‍ 2026 ലെ സഹകരണദിനാഘോഷ പ്രമേയം

”സമാധാനപൂര്‍ണമായ ലോകത്തിനു സഹകരണസംഘങ്ങള്‍ ‘ ( Cooperatives for a peaceful world ) എന്നതായിരിക്കും ഇക്കൊല്ലത്തെ അന്താരാഷ്ട്ര സഹകരണദിനാഘോഷത്തിന്റെ പ്രമേയം. ലോകത്തിന്റെ വിഭജനം വിപുലമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തു സാമൂഹികഐക്യവും സംവാദവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ സഹകരണമേഖലയുടെ പങ്ക് വര്‍ധിച്ചുവരുന്നതിലേക്കു വെളിച്ചം വീശുന്നതാണു സമാധാനപൂര്‍ണമായ ലോകത്തിനു സഹകരണസംഘങ്ങള്‍ ‘ എന്ന ആശയം. അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) മെയ് നാലിനാണ് ഈ പ്രമേയം പ്രഖ്യാപിച്ചത്. ലോകമെങ്ങും ഇക്കൊല്ലം സഹകരണദിനമാഘോഷിക്കുന്നതു ജൂലായ് നാല് ശനിയാഴ്ചയാണ്.

1923 ല്‍ ലോകമെങ്ങും ആഘോഷിക്കാന്‍ തുടങ്ങിയതാണു സഹകരണദിനം. 1995 ല്‍ സഹകരണദിനാഘോഷത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചു. സുസ്ഥിരവികസനത്തിനും സാമ്പത്തികപ്രതിരോധത്തിനും സാമൂഹികനീതിക്കും സഹകരണസംഘങ്ങള്‍ നല്‍കുന്ന സംഭാവനകളെപ്പറ്റി ബോധവത്കരണമുണ്ടാക്കുകയാണു സഹകരണദിനാഘോഷം കൊണ്ടുദ്ദേശിക്കുന്നത്. ജനകേന്ദ്രീകൃത മൂല്യങ്ങളില്‍ വേരുറച്ച സഹകരണപ്രസ്ഥാനത്തിന്റെ നൂറ്റിനാലാമത്തെ അന്താരാഷ്ട്ര സഹകരണദിനമാണ് 2026 ജൂലായ് നാലിന് ആഘോഷിക്കുന്നത്.

ഐ.സി.എ.യുടെ ആഗോളസമ്മേളനം സെപ്റ്റംബറില്‍ പനാമയില്‍ നടക്കും. സഹകരണസംഘം നേതാക്കളും നയരൂപകര്‍ത്താക്കളും വികസനവിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും. സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഊന്നുന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളെ ഓര്‍മപ്പെടുത്തുന്നതാണു ‘ സമാധാനപൂര്‍ണമായ ലോകത്തിനു സഹകരണസംഘങ്ങള്‍ ‘ എന്ന ഇത്തവണത്തെ പ്രമേയം

Related posts

മഹാരാഷ്ട്രയില്‍ സഹകരണ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നിക്ഷേപ ഇന്‍ഷുറന്‍സ് വരുന്നു

Indian Cooperator

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator

ഗുജറാത്തില്‍ ബി.ജെ.പി.യ്ക്കു വന്‍തിരിച്ചടി; സഹകരണ പഞ്ചസാരഫാക്ടറിയിലെ 20 വര്‍ഷത്തെ കുത്തക തകര്‍ന്നു

Indian Cooperator
error: Content is protected !!