Indian Cooperator

റിട്ടേണ്‍ സമര്‍പ്പിക്കാത്ത നൂറുകണക്കിനു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക്കേന്ദ്ര രജിസ്ട്രാറുടെ നോട്ടീസ്

2024-25 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികറിട്ടേണുകള്‍ നിശ്ചിതസമയത്തിനകം സമര്‍പ്പിക്കാതിരുന്ന നൂറുകണക്കിനു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കെതിരെ കേന്ദ്ര സഹകരണമന്ത്രാലയം നടപടിയെടുത്തുതടങ്ങി. സഹകരണസംഘങ്ങള്‍ക്കായുള്ള കേന്ദ്ര രജിസ്ട്രാര്‍ ( CRCS ) ഇത്തരം സംഘങ്ങള്‍ക്കെല്ലാം നോട്ടീസയച്ചു. സഹകരണമേഖലയില്‍ ഭരണനിര്‍വഹണശേഷി ശക്തിപ്പെടുത്താനും സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നടപടികളെന്നു കേന്ദ്ര സഹകരണമന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം എല്ലാ സംഘങ്ങളും സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം CRCS ഓണ്‍ലൈന്‍ പോര്‍ട്ടല്‍വഴി വാര്‍ഷികറിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണു നിയമം. ഇതനുസരിച്ച് സെപ്റ്റംബര്‍ മുപ്പതിനകം റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം. ഈ അവസാനതീയതിയും പാലിക്കാതിരുന്ന നൂറുകണക്കിനു സംഘങ്ങള്‍ക്കാണു നോട്ടീസയച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു പങ്കും വായ്പാസംഘങ്ങളാണ്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തമിഴ്‌നാട്, ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങളിലേറെയുമുള്ളത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ടുപോകുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കെതിരെ മള്‍ട്ടി സ്റ്റേറ്റ് സംഘംനിയമത്തിലെ 104 (1) സെക്ഷനനുസരിച്ച് പിഴശിക്ഷ നടപ്പാക്കേണ്ടിവരുമെന്നു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ മുന്നറിയിപ്പു നല്‍കി. പിഴശിക്ഷയ്ക്കു പുറമേ, വീഴ്ച വരുത്തുന്ന സംഘങ്ങളിലെ ഡയറക്ടര്‍മാരെയും ഭാരവാഹികളെയും ബോര്‍ഡ്തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കുകയും ചെയ്യും. നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ പുലര്‍ത്തുന്ന ലാഘവമനോഭാവം അംഗീകരിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണു കേന്ദ്രരജിസ്ട്രാറുടെ നടപടികള്‍ നല്‍കുന്നതെന്നു സഹകരണമേഖലയിലെ നിരീക്ഷകര്‍ കരുതുന്നു. വന്‍തോതില്‍ പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന സഹകരണമേഖലയുടെ സാമ്പത്തികഅച്ചടക്കവും വിശ്വാസ്യതയും നിലനിര്‍ത്തുന്നതില്‍ നിശ്ചിതസമയത്തെ റിട്ടേണ്‍സമര്‍പ്പണം ഒരവശ്യഘടകമാണെന്ന് അവര്‍ പറയുന്നു.     

Related posts

സംഘത്തില്‍നിന്നു അഞ്ചു കോടിയുടെവായ്പ വാഗ്ദാനം നല്‍കിവഞ്ചിച്ച കേസില്‍ദമ്പതിമാര്‍ക്കെതിരെ കേസ്

Indian Cooperator

ബാങ്കിങ്നിയന്ത്രണ നിയമത്തിനെതിരെ ആന്ധ്രഹൈക്കോടതിയിലുംഹര്‍ജി

Indian Cooperator

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

Indian Cooperator