Indian Cooperator

അഞ്ചു വര്‍ഷത്തിനകം മില്‍മയുടെ വിറ്റുവരവ് 10,000 കോടിയാക്കും ചെയര്‍മാന്‍

കേരളത്തിന്റെ ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തരഅന്താരാഷ്ട്രവിപണികളില്‍ സാന്നിധ്യം ശക്തമാക്കിയും 203031 സാമ്പത്തികവര്‍ഷത്തോടെ മില്‍മയുടെ വിറ്റുവരവ് പതിനായിരം കോടി രൂപയാക്കുമെന്നു ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. 202526 സാമ്പത്തികവര്‍ഷം മില്‍മ 4,344 കോടി രൂപയുടെ വിറ്റുവരവാണു നേടിയതെന്നു കൊച്ചിയില്‍ ചേര്‍ന്ന കേരള റീട്ടെയില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യവേ മണി പറഞ്ഞു. കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രിയും അല്‍റ്റാസിറ്റ് ഗ്ലോബലും ചേര്‍ന്നു സംഘടിപ്പിച്ചതാണു കേരള റീട്ടെയില്‍ കോണ്‍ക്ലേവ്.

കേരളത്തിലെ ക്ഷീരമേഖലയില്‍ വന്‍നിക്ഷേപസാധ്യതകളുണ്ട്. പാലുത്പാദനക്ഷമതയില്‍ രാജ്യത്ത് മില്‍മ മൂന്നാംസ്ഥാനത്താണ്. എങ്കിലും, സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. ഈ മേഖലയില്‍ വിപുലീകരണത്തിനും നിക്ഷേപങ്ങള്‍ക്കും ഇത് അവസരമൊരുക്കുന്നു. ആഗോളവിപണിയിലെ മില്‍മയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലുലു ഗ്രൂപ്പുമായി മില്‍മ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് മണി അറിയിച്ചു.

പാലിന്റെ വില്‍പനവിലയുടെ 83 ശതമാനത്തോളവും ക്ഷീരകര്‍ഷകര്‍ക്കു നേരിട്ട് കൊടുക്കുന്ന മില്‍മ കര്‍ഷകകേന്ദ്രീകൃത ബിസിനസ്മാതൃകയാണു പിന്തുടരുന്നതെന്നു മില്‍മ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെങ്ങുമുള്ള പ്രമുഖ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ പാല്‍വിപണി വിപുലീകരിക്കാനും മില്‍മയ്ക്കു പദ്ധതിയുണ്ടെന്നു അദ്ദേഹം അറിയിച്ചു.

Related posts

ക്ഷീരസംഘങ്ങളില്‍ കണക്ക് ശുദ്ധീകരണം; ഭൂമിവാങ്ങിയതിനും കെട്ടിടം നിര്‍മ്മിച്ചതിനുമുള്ള ‘എതിര്‍പ്പുകള്‍’ ഒഴിവാക്കി

Indian Cooperator

സംഘങ്ങളുടെ എം.ഡി.എസ്സുകള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

Indian Cooperator

ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്

Indian Cooperator
error: Content is protected !!