Indian Cooperator

കുടിശ്ശികവായ്പയ്ക്ക് റിസര്‍വ് വെക്കുന്നതിനുള്ള ഇളവ് തുടരാന്‍ തീരുമാനം; സര്‍ക്കുലര്‍ ഇറങ്ങി

ഡിറ്റിന് കരുതല്‍ വെക്കുന്നതിനുള്ള മാനദണ്ഡത്തില്‍ ഒരുവര്‍ഷം കൂടി ഇളവ് അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 40/2007 സര്‍ക്കുലര്‍ പ്രകാരമാണ് സംശയാസ്പദവും കിട്ടാകടവുമായ വായ്പകളുടെ കുടിശ്ശികയ്ക്ക് കരുതല്‍ വെക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പ്രളയം, കോവിഡ് തുടങ്ങിയ കാരണങ്ങളാല്‍ സഹകരണ സംഘങ്ങളിലെ കുടിശ്ശിക കൂടിയ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ക്ക് ഇളവ് നല്‍കണമെന്ന് നേരത്തെ സഹകാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ പൊതുമാനദണ്ഡങ്ങള്‍ക്ക് ഇളവ് നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. 20/2025 എന്ന നമ്പറിലായിരുന്നു ഈ സര്‍ക്കുലര്‍. ഇതേ ഇളവ് 2025-26 വര്‍ഷത്തേക്കും തുടരാമെന്നാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി (നമ്പര്‍ 22/2026).

സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്നതും ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരാത്തതുമായ എല്ലാ സഹകരണ സംഘങ്ങള്‍ക്കും എല്ലാവായ്പകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാര്യം രൂപവത്കരിച്ചിട്ടുള്ള കണ്‍സോര്‍ഷ്യത്തിലേക്ക് സംഘങ്ങള്‍ നല്‍കുന്ന തുകയ്ക്കും കടശ്വാസ കമ്മീഷന്റെ അവാര്‍ഡ് പ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട തുകയ്ക്കും സംഘങ്ങള്‍ ഈ ഇളവ് വ്യവസ്ഥ പ്രകാരം റിസര്‍വ് വെക്കേണ്ടതില്ല. മൂന്നുവര്‍ഷംവരെ കുടിശ്ശികയായാ വായ്പകള്‍ക്ക് 7.5 ശതമാനം, മൂന്നുമുതല്‍ ആറുവര്‍ഷംവരെ കുടിശ്ശികയായ വായ്പകള്‍ക്ക് 30 ശതമാനം(ആള്‍ജാമ്യത്തിലാണെങ്കില്‍ 80 ശതമാനം) എന്നിങ്ങനെയാണ് പുതിയ നിരക്ക്.

സംഘങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് റിസര്‍വ് വ്യവസ്ഥയ്ക്ക് ഇളവ് അനുവദിക്കുന്നത് ഒരുവര്‍ഷത്തേക്ക് കൂടി തുടരണണെന്ന് സഹകാരികളും സഹകരണ ജീവനക്കാരുടെ സംഘടനകളും അപേക്ഷിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുടിശ്ശികവായ്പയ്ക്ക് റിസര്‍വ് വെക്കുന്നതിനുള്ള ഇളവ് തുടരാന്‍ തീരുമാനം; സര്‍ക്കുലര്‍ ഇറങ്ങി

ഓഡിറ്റിന് കരുതല്‍ വെക്കുന്നതിനുള്ള മാനദണ്ഡത്തില്‍ ഒരുവര്‍ഷം കൂടി ഇളവ് അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 40/2007 സര്‍ക്കുലര്‍ പ്രകാരമാണ് സംശയാസ്പദവും കിട്ടാകടവുമായ വായ്പകളുടെ കുടിശ്ശികയ്ക്ക് കരുതല്‍ വെക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പ്രളയം, കോവിഡ് തുടങ്ങിയ കാരണങ്ങളാല്‍ സഹകരണ സംഘങ്ങളിലെ കുടിശ്ശിക കൂടിയ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ക്ക് ഇളവ് നല്‍കണമെന്ന് നേരത്തെ സഹകാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ പൊതുമാനദണ്ഡങ്ങള്‍ക്ക് ഇളവ് നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. 20/2025 എന്ന നമ്പറിലായിരുന്നു ഈ സര്‍ക്കുലര്‍. ഇതേ ഇളവ് 2025-26 വര്‍ഷത്തേക്കും തുടരാമെന്നാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി (നമ്പര്‍ 22/2026).

സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്നതും ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരാത്തതുമായ എല്ലാ സഹകരണ സംഘങ്ങള്‍ക്കും എല്ലാവായ്പകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാര്യം രൂപവത്കരിച്ചിട്ടുള്ള കണ്‍സോര്‍ഷ്യത്തിലേക്ക് സംഘങ്ങള്‍ നല്‍കുന്ന തുകയ്ക്കും കടശ്വാസ കമ്മീഷന്റെ അവാര്‍ഡ് പ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട തുകയ്ക്കും സംഘങ്ങള്‍ ഈ ഇളവ് വ്യവസ്ഥ പ്രകാരം റിസര്‍വ് വെക്കേണ്ടതില്ല. മൂന്നുവര്‍ഷംവരെ കുടിശ്ശികയായാ വായ്പകള്‍ക്ക് 7.5 ശതമാനം, മൂന്നുമതല്‍ ആറുവര്‍ഷംവരെ കുടിശ്ശികയായ വായ്പകള്‍ക്ക് 30 ശതമാനം(ആള്‍ജാമ്യത്തിലാണെങ്കില്‍ 80 ശതമാനം) എന്നിങ്ങനെയാണ് പുതിയ നിരക്ക്.

സംഘങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് റിസര്‍വ് വ്യവസ്ഥയ്ക്ക് ഇളവ് അനുവദിക്കുന്നത് ഒരുവര്‍ഷത്തേക്ക് കൂടി തുടരണണെന്ന് സഹകാരികളും സഹകരണ ജീവനക്കാരുടെ സംഘടനകളും അപേക്ഷിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കും

Indian Cooperator

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator

സംഘങ്ങളുടെ എം.ഡി.എസ്സുകള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

Indian Cooperator
error: Content is protected !!