Indian Cooperator

മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും നടത്തി കെ.സി.ഇ. യു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (ClTU) നേതൃത്വത്തില്‍ മാതൃകാ ഐ.ടി.പോളിസി തയ്യാറാക്കി. ഇതിനെ അടിസ്ഥാനമാക്കി വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഓ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (CITU )കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇ. സുനില്‍കുമാര്‍ അധ്യഷത വഹിച്ചു.

മാതൃകാ ഐ.ടി പോളിസി രേഖ പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മനയത്ത് ചന്ദ്രന് നല്‍കി മേയര്‍ പ്രകാശനം ചെയ്തു. സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ഇ. പ്രേംകുമാര്‍ സംസാരിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം.കെ. ശശി സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

ഐ.ടി. പോളിസി വിശദീകരണം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ പി.പി. അശ്വതി ( തിരുവമ്പാടി ബാങ്ക്) മുബഷീര്‍ അലി താഹിര്‍ (ഹെഡ്ഡ് ഐ.ടി, കാരശ്ശേരി ബാങ്ക്) എന്നിവര്‍ വിശദീകരിച്ചു. സൈബര്‍ സുരക്ഷയും ഐ.ടി.പോളിസിയും ഓഡിറ്റിംഗ് പ്രാധാന്യവും മൈക്രോ സോഫ്റ്റ് ഇന്‍ന്നോവേറ്റീവ് എഡ്യുക്കേറ്റര്‍ പി.എസ്. സനീഷ് ക്ലാസ്സ് നയിച്ചു.

ഐ.ടി. സബ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. മനോജന്‍ അധ്യക്ഷത വഹിച്ചു. ഐ.ടി. സബ് കമ്മറ്റി കണ്‍വീനര്‍ കെ.ജി. സജീഷ് സ്വാഗതവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( CITU ) ജില്ലാ ട്രഷറര്‍ പി. പ്രബിത നന്ദിയും പറഞ്ഞു.

Related posts

മഴയും കെടുതിയും; എച്ച്.ഡി.സി. പരീക്ഷ മാറ്റി

Indian Cooperator

ജെ.ഡി.സി. കോഴ്‌സിന്റെ പ്രാഥമിക ലിസ്റ്റായി

Indian Cooperator

മാനേജ്‌മെന്റ്  ഡവലപ്‌മെന്റില്‍ ത്രിദിന പരിശീലനം

Indian Cooperator
error: Content is protected !!