Indian Cooperator

അംഗസമാശ്വാസ നിധി ധനസഹായ അപേക്ഷ ഓണ്‍ലൈന്‍ രീതിയിലാക്കും മന്ത്രി എം ലിജു

  • കെട്ടിക്കിടന്ന 1695 അപേക്ഷകളില്‍ തീര്‍പ്പാക്കി

അംഗ സമാശ്വാസ നിധി ധനസഹായ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സാഹചര്യമൊരുക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന 1695 അപേക്ഷകളില്‍ തീരുമാനമെടുത്ത്, 3.80 കോടി ധനസഹായമാണ് വിതരണം ചെയ്തത്.

അംഗ സമാശ്വാസ നിധി ധനസഹായ പദ്ധതി എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനാ ക്രമത്തിലുള്ള കാര്യമായിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് എത്രയും വേഗത്തില്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. അതിന്റെ ഭാഗമായി പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സാഹചര്യം എത്രയും വേഗത്തില്‍ ഒരുക്കാനുള്ള നടപടികളിലാണ് വകുപ്പ്. സഹകരണ വകുപ്പില്‍ കൂടുതല്‍ മികച്ച രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ സംഘങ്ങളെ രാഷ്ട്രീയ അതിപ്രസരം ബാധിക്കുന്നുണ്ട്. രാഷ്ട്രീയം നോക്കി പല സംഘങ്ങളും സഹായം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയ പരിഗണന വെച്ച് അര്‍ഹരായവരെ ആക്ഷേപിക്കുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്. സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്നവരെയും തട്ടിപ്പ് നടത്തി അനധികൃത സ്വത്തുസമ്പാദനം നടത്തുന്നവരെയും നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

1695 അപേക്ഷകളിലായി മൂന്നുകോടി 80 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 47 അപേക്ഷകളിലായി 10,95,000 രൂപ, കൊല്ലം ജില്ലയില്‍ 37 അപേക്ഷകളിലായി 8,90,000 രൂപ, പത്തനംതിട്ട ജില്ലയില്‍ 56 അപേക്ഷകളിലായി 11,90,000 രൂപ, ആലപ്പുഴ ജില്ലയില്‍ 114 അപേക്ഷകളിലായി 25,65,000 രൂപ, കോട്ടയം ജില്ലയില്‍ 118 അപേക്ഷകളിലായി 26,10,000 രൂപ, ഇടുക്കി ജില്ലയില്‍ 26 അപേക്ഷകളിലായി 6,15,000 രൂപ, എറണാകുളം ജില്ലയില്‍ 261 അപേക്ഷകളിലായി 57,50,000 രൂപ, തൃശൂര്‍ ജില്ലയില്‍ 656 അപേക്ഷകളിലായി 1,456,0000 രൂപ, പാലക്കാട് ജില്ലയില്‍ 27 അപേക്ഷകളിലായി 6,00,000 രൂപ, കോഴിക്കോട് ജില്ലയില്‍ 20 അപേക്ഷകളിലായി 4,65,000 രൂപ, വയനാട് ജില്ലയില്‍ 8 അപേക്ഷകളിലായി 1,80,000 രൂപ, കണ്ണൂര്‍ ജില്ലയില്‍ 274 അപേക്ഷകളിലായി 62,90,000 രൂപ, കാസര്‍ഗോഡ് ജില്ലയില്‍ 51 അപേക്ഷകളിലായി 12,10,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

Related posts

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണം-സംസ്ഥാന സഹകരണ യൂണിയന്‍

Indian Cooperator

കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍

Indian Cooperator

എറണാകുളത്ത് കേരള ബാങ്ക്ലീഗല്‍ സെല്‍ ഓഫീസ് തുറന്നു

Indian Cooperator
error: Content is protected !!