Indian Cooperator

ഓണം വിപണികളുടെ പ്രവര്‍ത്തനത്തില്‍ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംവിധാനം

ഓണം വിപണികളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ ഈ വര്‍ഷം ആദ്യമായി സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൃഷിവകുപ്പ് നടത്തുന്ന കര്‍ഷകച്ചന്തകളില്‍ സംഭരണത്തിന് എത്തിക്കാം. കതിര്‍ ഐ.ഡി. ഇല്ലാത്ത കര്‍ഷകര്‍ക്ക് ഓണ്‍സ്‌പോട്ട്/ടെമ്പററി രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് പണമായും ഡജക മുഖേനയും പണമടയ്ക്കാം. നിലവിലെ വില്‍പ്പന മൂല്യത്തിന്റെ 42 ശതമാനം ഡിജിറ്റല്‍ പേയ്‌മെന്റിലൂടെയും 58 ശതമാനം പണമായുമാണ് നടക്കുന്നത്. ഡിജിറ്റല്‍ സംവിധാനം വഴി സംഭരണം, വില്‍പ്പന, കര്‍ഷക പങ്കാളിത്തം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും വിപണികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

വിപണികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കൃഷി ഡയറക്ടറേറ്റിലും 14 ജില്ലകളിലും രാവിലെ 8 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സാങ്കേതിക സഹായം സമയബന്ധിതമായി നല്‍കുന്നതിനൊപ്പം സംസ്ഥാനതലത്തില്‍ ഓണം വിപണികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.

Related posts

മില്‍മ പാലും പാലുത്പന്നങ്ങളുംഇനി കൊച്ചി മെട്രോ സ്റ്റേഷനുകളിലുംകാമ്പസ്സുകളിലും

Indian Cooperator

അര്‍ബന്‍ബാങ്ക് ജീവനക്കാര്‍ 11ന് പ്രതിഷേധദിനമായി ആചരിക്കണമെന്ന് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

Indian Cooperator

നബാര്‍ഡിലെ3500 പെന്‍ഷന്‍കാര്‍സമരത്തിലേക്ക്

Indian Cooperator
error: Content is protected !!