Indian Cooperator

എന്‍.സി.ഇ.എല്ലില്‍ 16,408 സഹകരണസംഘങ്ങള്‍; വിദേശത്തേക്കയച്ചത്6,341 കോടി രൂപയുടെ ഉത്പന്നങ്ങള്‍

രാജ്യത്തെ സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റിയയ്ക്കുന്നതിനായി ദേശീയതലത്തില്‍ രൂപവത്കരിച്ചിട്ടുള്ള എന്‍.സി.ഇ.എല്ലില്‍ ( നാഷണല്‍ കോഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ് ) ഇതുവരെ അംഗങ്ങളായതു 16,408 സഹകരണസംഘങ്ങള്‍. 38 രാജ്യങ്ങളിലേക്കായി 6,341 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇതിനകം എന്‍.സി.ഇ.എല്‍. വഴി സംഘങ്ങള്‍ അയച്ചുകഴിഞ്ഞു.

അരി, ഗോതമ്പ്, ചോളം, ജീരകം, പഞ്ചസാര, സവാള തുടങ്ങിയ 54 കാര്‍ഷികോത്പന്നങ്ങളാണു വിദേശരാജ്യങ്ങളിലേക്കയച്ചതെന്നു കേന്ദ്ര സഹകരണമന്ത്രാലയം അറിയിച്ചു. ഇവയെല്ലാംകൂടി 15.4 ലക്ഷം മെട്രിക് ടണ്‍ വരും. സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങളുടെ സംഭരണം, സൂക്ഷിപ്പ്, സംസ്‌കരണം, സര്‍ട്ടിഫിക്കേഷന്‍, ബ്രാന്റിങ്, പാക്കേജിങ്, വിപണനം തുടങ്ങി അന്താരാഷ്ട്രവ്യാപാരം വരെയുള്ള എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് എന്‍.സി.ഇ.എല്ലാണ്. സഹകരണസംഘങ്ങള്‍ക്ക് ആഗോളവിപണിയില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാനും ഉത്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില നേടിയെടുക്കാനും എന്‍.സി.ഇ.എല്‍. വഴി സാധിക്കുന്നുണ്ട്. 2023 ലും 24 ലും അംഗസംഘങ്ങള്‍ക്ക് ഇരുപതു ശതമാനം ലാഭവീതം എന്‍.സി.ഇ.എല്‍. നല്‍കിയിട്ടുണ്ട്.

ഗ്രാമീണമേഖലയിലെ ഉത്പന്നങ്ങള്‍ക്ക് ആഗോളവിപണി കണ്ടെത്താനും ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ ലാഭം വര്‍ധിപ്പിക്കാനും കാര്‍ഷികജൈവോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് എന്‍.സി.ഇ.എല്‍. രൂപവത്കരിച്ചത് 2023 ലാണ്.

Related posts

800 കോടി രൂപയുടെ വികസനപദ്ധതിയുമായി അമുല്‍ ബംഗാളിലേക്കും ആസാമിലേക്കും

Indian Cooperator

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator

മുംബൈയില്‍ ചുമട്ടുതൊഴിലാളികളുടെ പണം സഹകരണ സംഘത്തില്‍നിന്ന് കൊള്ളയടിച്ചു; ഏഴു പേര്‍ക്കെതിരെ കേസ്

Indian Cooperator
error: Content is protected !!