Indian Cooperator

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസ് 2026′: ഇതേവരെ തീർപ്പായത് 70,069 അപേക്ഷകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ‘ആശ്വാസ് 2026’ ന്റെ ഭാഗമായി ഇതേവരെ തീർപ്പാക്കിയത് 70,069 അപേക്ഷകൾ. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ‘ആശ്വാസ് 2026’ മൂന്നാമത് സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തി. തീർപ്പാക്കിയവയിൽ മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നടപടിയാകാതെ കെട്ടിക്കിടന്ന 162 അപേക്ഷകളും ഉൾപ്പെടും.

ഇന്ന് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി ‘ആശ്വാസ് 2026’ ന്റെ ഭാഗമായുള്ള 118 പുതിയ അപേക്ഷകളും 2026 ജനുവരി ഒന്നു മുതൽ മാർച്ച്‌ 31 വരെയുള്ള കാലയളവിൽ മുൻ സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെട്ട് തീർപ്പാക്കാതെയിരുന്ന 162 അപേക്ഷകളുമാണ് പരിഗണിച്ചത്. അതേസമയം, സംസ്ഥാന തല കമ്മിറ്റിയുടെ പരിഗണനയിലുള്ള അപേക്ഷകളിൽ ബാക്കി തുക അടച്ചുതീർക്കുന്നതിനായി കൂടുതൽ സാവകാശം അനുവദിക്കാൻ തീരുമാനിച്ചു. ഇതിനായി ഒക്ടോബർ 15 വരെ നൽകിയിരുന്ന സമയപരിധി ഒക്ടോബർ 31 വരെയാണ് നീട്ടിനൽകിയത്.

ഇന്ന് ചേർന്ന യോഗത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി വീണ എൻ. മാധവൻ ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ ഐ.എ.എസ്, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എ നവാസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍

Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം:കോഴിക്കോട്ട് സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനം ചെയ്തു

Indian Cooperator

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തി

Indian Cooperator
error: Content is protected !!