Indian Cooperator

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തി

തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായി മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി
റദ്ദാക്കി ഡയറക്ടർ ബോർഡ് പുനഃസ്ഥാപിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ജെ. വേണുഗോപാലൻ നായർ. ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ കിസാൻസഭ ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

248 ദശലക്ഷം ടൺ പാൽ ഉല്പാദിപ്പിക്കാൻ കേരളത്തിലെ ക്ഷീര കർഷകരെ പ്രാപ്തമാക്കി ഏറ്റവും കൂടുതൽ പാൽ സംഭരിച്ചു വിപണനം നടത്തുന്ന മിൽമ യൂണിയനെ ഇന്നത്തെ നിലയിൽ എത്തിച്ചത് ഇടതുപക്ഷ സർക്കാരുകളിലെ
ക്ഷീരവകുപ്പ് മന്ത്രിമാരുടെ ഇടപെടലുകൾ മൂലം ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.ചന്ദ്രശേഖരൻ നായർ മന്ത്രിയായിരുന്ന കാലത്ത് പാൽ മിച്ച സംസ്ഥാനമായപ്പോൾ പുന്നപ്രയിൽ ആരംഭിച്ച പാൽപൊടി ഫാക്ടറി പിന്നീട് വന്ന യുഡിഎഫ് സർക്കാർ പൂട്ടിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

കേരളത്തിലെ മൂന്ന് മേഖല യൂണിയനുകളിൽ യുഡിഎഫിന് മുൻകൈ ഉള്ള എറണാകുളം മേഖലാ യൂണിയൻ പിരിച്ചുവിട്ടിട്ടും ഇല്ല.
യുഡിഎഫ് മേഖലാ യൂണിയനുകൾ ഭരിച്ച കാലത്ത് തമിഴ്നാട്ടിൽനിന്നും പെട്രോൾ ടാങ്കുകൾ പോലുള്ള വണ്ടികളിൽ പാലെത്തിച്ചു് കമ്മീഷൻ പറ്റുകയായിരുന്നു പതിവെന്നദ്ദേഹം പറഞ്ഞു. സി ദിവാകരൻ
മന്ത്രിയായിരുന്നപ്പോൾ മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പ്രോജക്ടുകളിലൂടെ കർഷകർക്ക് പശുക്കളെ വാങ്ങാൻ സഹായിച്ചു് പാലുല്പാദനം വർദ്ധിപ്പിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

കിസാൻസഭ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. മിൽമ അഭിവൃദ്ധി പ്രാപിച്ചത് എൽ ഡിഎഫ് ഭരണകാലത്താണെന്നദ്ദേഹം പറഞ്ഞു.കെ രാജു ക്ഷീര വികസന വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ നിരവധി
വികസന പദ്ധതികൾ നടപ്പാക്കി. ക്ഷീരകർഷക ക്ഷേമനിധി നടപ്പാക്കുകയും ക്ഷീരസംഘങ്ങളെ സ്വയം പര്യാപ്തയിലേക്കു നയിക്കുകയും ചെയ്തു. സബ്സിഡി നൽകി പുൽകൃഷി വ്യാപകമാക്കുകയും കാലിത്തീറ്റക്ക് സബ്സിഡി ഏർപ്പെടുത്തുകയും
ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.
12 ദിവസത്തെ മുൻകൂർ നോട്ടീസ് പോലും നൽകാതെയാണ് മേഖലാ യൂണിയൻ പിരിച്ചുവിട്ടത്. അകാരണമായി പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകുമെന്നും വി പി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കിസാൻസഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ദേവകി, ജില്ലാ പ്രസിഡൻറ് വെങ്ങാനൂർ ബ്രൈറ്റ്, കാവല്ലൂർ കൃഷ്ണൻ നായർ, ബിന്ദു ബാബുരാജ്, വേണു പാലോട്, തുണ്ടത്തിൽ അജി, ടി എസ് ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.

അയിരൂപ്പാറ രാമചന്ദ്രൻ, കെ മോഹൻദാസ്, എം അനിൽ,
വി.ബി.ജയകുമാർ,രജിത്ത് ലാൽ,
കെ വി ജയപ്രകാശ്, പി ഹരീന്ദ്രനാഥ്, കാലടി ശശികുമാർ, ഷിജോ ഫിലിപ്പ്,സി എസ് രാധാകൃഷ്ണൻ, അൻസാദ് അബ്ബാസ്, തോന്നയ്ക്കൽ രാജേന്ദ്രൻ നേമം സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചു അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ജെ. വേണുഗോപാലൻ നായർ ഉത്‌ഘാടനം ചെയ്യുന്നു.

Related posts

എന്‍.എസ്. ആശുപത്രി വികസനത്തിനായി മൂന്നുമാസത്തെ ക്യാമ്പയിന്‍ ഏറ്റെടുത്തത് എംപ്ലോയീസ് യൂണിയന്‍

Indian Cooperator

മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും നടത്തി കെ.സി.ഇ. യു

Indian Cooperator

ബ്ലോക്ക് തലത്തില്‍ ഡെയറി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

Indian Cooperator
error: Content is protected !!