Indian Cooperator

നാഫെഡിന്റെ സഹായത്തോടെ ആസാംതേന്‍ യു.എസ്സിലേക്ക്

ആസാമില്‍നിന്ന് ഇതാദ്യമായി അമേരിക്കയിലേക്കു തേന്‍ കയറ്റുമതി ചെയ്തു. ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( നാഫെഡ് ) യുടെ സഹായത്തോടെയാണ് ആസാം ഈ നേട്ടം കൈവരിച്ചത്. ബക്സ ജില്ലയില്‍നിന്നുള്ള 20 മെട്രിക് ടണ്‍ ( 20,000 കിലോ ) തേനാണു മെയ് ഒമ്പതിനു ഗുവാഹതിയില്‍നിന്നു യു.എസ്സിലേക്കു പറന്നത്. ബോഡോലാന്റ് മേഖലയിലെ കാടുകളില്‍നിന്നുള്ള കീടനാശിനിമുക്തമായ തേനാണു കയറ്റിയയച്ചത്.

ഗ്രാമീണമേഖലയിലെ അഞ്ഞൂറോളം തേനീച്ചവളര്‍ത്തലുകാരുടെ വലിയൊരു നേട്ടമായാണ് അമേരിക്കയിലേക്കുള്ള ഈ കയറ്റുമതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. പ്രാദേശികവിപണിയില്‍നിന്നുള്ളതിനേക്കാളും 43 ശതമാനം കൂടുതല്‍ വിലയാണു കയറ്റുമതിയില്‍നിന്നു തേനീച്ചവളര്‍ത്തലുകാര്‍ക്കു കിട്ടുക. പ്രാദേശികതലത്തിലുള്ള ഉത്പന്നങ്ങളെ ആഗോളവിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട ഒരു ജില്ല ഒരുത്പന്നം ( One District One Product – ODOP ) എന്ന പദ്ധതിയിന്‍കീഴിലാണ് ആസാംതേനിന് ഈ നേട്ടം എത്തിപ്പിടിക്കാനായത്.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷം അഞ്ചു ലക്ഷം കിലോ തേന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു സയന്‍സിനും സാങ്കേതികവിദ്യക്കുമായുള്ള വടക്കു കിഴക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ( NEIST ) പറയുന്നത്. ഇതിന്റെ കാല്‍ഭാഗവും ഉത്പാദിപ്പിക്കുന്നത് ആസാമിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതിനേക്കാള്‍ തേന്‍ കൂടുതല്‍ ഉപയോഗിക്കുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.

Related posts

ഇന്ത്യയിലെ പാലും പാലുല്‍പന്നങ്ങളും ലോകരാജ്യങ്ങള്‍ക്ക് പ്രീയപ്പെട്ടതാകുന്നു; ഇസ്രയേലുമായും ധാരണയിലെത്തി

Indian Cooperator

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Indian Cooperator

സാമ്പത്തിക ക്രമക്കേട് മൂലം സെയില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടുന്നു

Indian Cooperator
error: Content is protected !!